Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇന്ത്യയും കുവൈത്തും തമ്മില്‍ ചരിത്രപരമായ നീക്കങ്ങള്‍: ഇരുവരും ഒപ്പുവച്ച ഗാര്‍ഹിക തൊഴില്‍ കരാര്‍ നിര്‍ണ്ണായകം :ആകാംഷയോടെ പ്രവാസലോകം

17 JUNE 2021 11:31 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയും കുവൈറ്റും ഒപ്പുവെച്ച ഗാര്‍ഹിക തൊഴില്‍ കരാര്‍ ചരിത്രപരമായ നേട്ടമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു . ഇതോടെ ഇന്ത്യയില്‍ നിന്നുമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമത്തിന്റെ എല്ലാവിധ പരിരക്ഷയും ഉറപ്പാക്കുന്നു എന്നതാണ് ധാരണാപത്രം കൊണ്ടുള്ള പ്രധാന നേട്ടമെന്നും സ്ഥാനപതി വ്യക്തമാക്കി.

ഇപ്പോള്‍ കുവൈത്തില്‍ 3,43,350 ഇന്ത്യക്കാര്‍ ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇതില്‍ 71 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളുമാണ് എന്നതാണ് പ്രധാന കാര്യം. ഭൂരിപക്ഷം ഗാര്‍ഹിക തൊഴിലാളികളും ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരാണ്.

 



ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈത്തു വിദേശകാര്യ സഹ മന്ത്രി മജ്ദി അഹമദ് അല്‍ ദാഫിരിയുമായാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

കരാര്‍ നിബന്ധന പ്രകാരം തൊഴിലാളിയുടെ പേരില്‍ തൊഴിലുടമ ബാങ്കുകളില്‍ സാലറി അക്കൗണ്ട് തുടങ്ങണം. എല്ലാ മാസവും ശമ്പളം തൊഴിലാളിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും വേണം. പ്രതിദിനം 8 മണിക്കൂര്‍ വിശ്രമം തൊഴിലാളികള്‍ക്ക് അനുവദിക്കണം. തൊഴിലാളികള്‍ക്കുണ്ടാകുന്ന ആരാഗ്യ പ്രശ്‌നങ്ങളില്‍ ചികിത്സാ ചെലവ് തൊഴിലുടമ തന്നെ നോക്കണം. സൗജന്യ ആരോഗ്യ - അപകട ഇന്‍ഷുറന്‍സ് നല്‍കണം.




ജോലി നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക തുക ഈടാക്കുവാന്‍ ഏജന്‍സികളെ അനുവദിക്കില്ല. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കുവാന്‍ പ്രത്യേകം സംവിധാനം ഒരുക്കുന്നതായി സ്ഥാനപതി വ്യക്തമാക്കുകയുണ്ടായി .
വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് വിലയിരുത്താന്‍ സംയുക്ത കമ്മിറ്റി രൂപവത്കരിക്കാനും ധാരണയായിട്ടുണ്ട് .



എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 24 മണിക്കൂറും ലഭ്യമാകുന്ന ഹെല്‍പ്പ് ഡെസ്‌ക് ഇന്ത്യന്‍ എംബസിയിലും കുവൈത്തു സര്‍ക്കാരിന്റെ കീഴിലും ആരംഭിക്കുമെന്നും ധാരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (14 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (36 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (47 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (54 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (9 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

Malayali Vartha Recommends