ആയുർവേദ ചികിത്സ ലോകം മുഴുവൻ എത്തിച്ച മഹാൻ! കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർ വിടവാങ്ങി: നഷ്ടപെട്ടത് ഒരു കാലഘട്ടത്തിന്റെ ആയൂർവേദ ഗുരു; സംസ്കാരം വൈകിട്ട് നാലിന് കോട്ടക്കൽ കുടുംബ ശ്‌മശാനത്തിൽ

ആയുർവേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു. കേരളത്തിന്റെ ആയുർവേദ സംസ്കൃതിയുടെ അടയാളം ലോകനെറുകയിൽ രേഖപ്പെടുത്തിവെക്കാൻ കാലം നിയോഗിച്ചതായിരുന്നു പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാര്യർ എന്ന പി.കെ. വാര്യർ.
മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍ (100) അന്തരിച്ചു. ആയുർവേദത്തിെൻറ കർമവഴികളിൽ കാഴ്ചവെച്ച സമർപ്പണവും ദീർഘവീക്ഷണവും ആ ലക്ഷ്യത്തിലേക്ക് അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്തു. കഴിഞ്ഞ ജൂണിലായിന്നു നൂറാം പിറന്നാൾ ആഘോഷിച്ചത്.
ആയുർവേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കൽ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പി.കെ. വാര്യർ പാരമ്പര്യ വിധികളിൽനിന്ന് വ്യതിചലിക്കാതെതന്നെ ശാസ്ത്ര സാേങ്കതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച് ആയുർവേദ കേരളത്തിന്റെ 'തലസ്ഥാന'മാക്കി കോട്ടക്കലിനെ മാറ്റി.
ആയുർവേദ രംഗത്തെ കോർപറേറ്റ് മത്സരങ്ങൾക്കിടയിലും പരസ്യവാചകങ്ങളൊന്നുമില്ലാതെതന്നെ ഒരു ട്രസ്റ്റ് ആയി ഇന്നും നിലനിൽക്കുന്നു കോട്ടക്കൽ ആര്യവൈദ്യശാല. പി.കെ. വാര്യരുടെ കീഴിൽ വൈദ്യശാലയായി മാത്രമല്ല, ഒരു സാംസ്കാരിക കേന്ദ്രംകൂടിയായി അത് അറിയപ്പെട്ടു. നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
മൃതദേഹം സ്വവസിതിയായ കൈലാസ മന്ദിരത്തിലേക്ക് കൊണ്ട് പോകും. വൈകിട്ട് നാലുമണിയോടുകൂടി സംസ്കാരം.
https://www.facebook.com/Malayalivartha

























