പ്രതിസന്ധി ഘട്ടത്തിലും അതിനിര്‍ണ്ണായക തീരുമാനം : കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കി കുവൈറ്റ്

കുവൈറ്റില്‍ നിന്നും ആശ്വാസവാര്‍ത്ത തല്‍ക്കാലം അവ രണ്ടും ഒഴിവാക്കുന്നു.കുവൈത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും തീവ്ര പരിചരണ വിഭാഗത്തില്‍ കോവിഡ് രോഗികള്‍ നിറയുകയും ചെയ്തിട്ടും കുവൈറ്റ് അതി നിര്‍ണായക തീരുമാനം എടുത്തിരിക്കുകയാണ്.
കര്‍ഫ്യൂവും ലോക്ഡൗണും തത്കാലം ഒഴിവാക്കുകയാണ് . കോവിഡ് എമര്‍ജന്‍സി ഉന്നത സമിതി യോഗം ചേര്‍ന്നാണ് കര്‍ഫ്യൂവും ലോക്ഡൗണും നടപ്പാക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയിരിക്കുന്നത് . എന്നാല്‍ വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നും സമിതി തീരുമാനിച്ചു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും തല്‍ക്കാലം ലോക്ഡൗണും കര്‍ഫ്യൂവും നടപ്പാക്കേണ്ടെതില്ല എന്ന അധികൃതരുടെ തീരുമാനം വളരെ നിര്‍ണായകമാണ്.
എന്നാല്‍, സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അനിവാര്യ ഘട്ടത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മറ്റു നടപടികളിലൂടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ അറിയിച്ചു. കര്‍ശന നിരീക്ഷണത്തിന് വിവിധ വിഭാഗങ്ങളെ ഏകോപിച്ചു കൊണ്ടുള്ള സമിതിക്ക് രൂപം നല്‍കി. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കര്‍ശനമായി നേരിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതോടൊപ്പം കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ടാസെനക/ഓക്‌സഫോഡ് വാക്‌സിന്‍ അംഗീകരിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇന്ത്യന്‍ നിര്‍മ്മിത ആസ്ടാസെനക കോവിഷില്‍ഡ് വാക്‌സിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.''
"
https://www.facebook.com/Malayalivartha

























