ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കമാകും.... രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അല്ലാഹുവിന്റെ അതിഥികളായി ഒഴുകിയെത്തിയ തീര്‍ത്ഥാടക സംഗമത്തിന് സാക്ഷിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ (ദുല്‍ഹിജ്ജ 08) തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അല്ലാഹുവിന്റെ അതിഥികളായി ഒഴുകിയെത്തിയ തീര്‍ത്ഥാടക സംഗമത്തിന് സാക്ഷിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്..
പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഞായറാഴ്ച്ച തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ ഇന്നും നാളെയുമായി വിശുദ്ധ മക്കയില്‍ എത്തിച്ചേരും.
ദൂരദിക്കുകളില്‍ നിന്നുള്ള ഹാജിമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ യാത്ര തിരിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യകളില്‍ നിന്നടക്കം പുറപ്പെട്ട ഹാജിമാര്‍ നേരെ മദീന സിയാറത്തിന് ശേഷമാണ് മക്കയിലേക്ക് തിരിക്കുക.കൊവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണ്ണമായും പാലിച്ച് തിരക്കുകളില്ലാതെ വ്യക്തമായ പ്ലാനിങ്ങോടെയാണ് തീര്‍ത്ഥാടകരുടെ നീക്കങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന 30 ലക്ഷത്തോളം ആളുകള്‍ സംഗമിക്കാറുള്ള ഹജ്ജിന് ഇത്തവണ സഊദിയില്‍ നിന്നുള്ള 60,000 പേര്‍ക്ക് മാത്രമാണ് അനുമതി.
ഞായറാഴ്ച രാത്രി മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അറഫാത്തിലേക്ക് യാത്രയാകും. തിങ്കളാഴ്ചയാണ് ലോക മഹാ സംഗമമായ അറഫാ ദിനം. മിനായില്‍ ഹാജിമാരെ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കടുത്ത നിയന്ത്രണത്തിലാണ് മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിളില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മക്കയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന മിനായില്‍ ഒരു ലക്ഷത്തിലധികം തമ്ബുകളാണുള്ളത്. എങ്കിലും ഈ വര്‍ഷം മിനായിലെ കെട്ടിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് മലയാളികള്‍ സഹിതം നിരവധി വിദേശികള്‍ക്ക് ഇത്തവണ ഹജ്ജിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് പാക്കേജുകളിലായാണ് ഇത്തവണ ഹജ്ജിനുള്ള തീര്‍ഥാടകരെ തിരഞ്ഞെടുത്തത്.
"
https://www.facebook.com/Malayalivartha

























