Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

'നാട്ടിൽ നിന്ന് വന്നതിന് ശേഷം എനിക്ക് ലഭിച്ച ആദൃ ഫോൺ കോൾ ഒരു ചെറുപ്പക്കാരൻ ആത്മഹതൃ ചെയ്തുവെന്നാണ്. 22 വയസ്സുളള ഒരു ചെറുപ്പക്കാരനാണ് ആത്മഹതൃ ചെയ്തത്. പ്രണയ നെെരാശ്യമാണ്. നാട്ടിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന മകനെ ആ ബന്ധം ഇല്ലാതാക്കുവാൻ മാതാപിതാക്കൾ ഒരു ബന്ധുവിന്റെ സഹായത്താൽ മകനെ ഗൾഫിലേക്ക് പറഞ്ഞ് അയക്കുകയായിരുന്നു...' ഞെട്ടൽ മാറാതെ പ്രവാസികൾ, അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

09 OCTOBER 2021 10:59 AM IST
മലയാളി വാര്‍ത്ത

മലയാളി പ്രവാസി സമൂഹത്തിന് വേദനയായി മാറുകയാണ് പല വാർത്തകളും. ഹൃദയാഘാതത്തെ തുടർന്നും ആത്മഹത്യ ചെയ്തും പല പ്രവാസികളാണ് മരണത്തിന് കീഴടങ്ങുന്നത്. ഇപ്പോഴിതാ പ്രണയനൈരാശ്യത്തിന്റെ പേരിൽ ജീവനൊടുക്കിയ യുവാവാണ് പ്രവാസ ലോകത്തിന് വേദനയായി മാറിയിരിക്കുന്നത്. വെറും 22 വയസ് മാത്രമുള്ള ചെറുപ്പക്കാരൻ റൂമിൽ ആരും ഇല്ലാത്ത സമയം നോക്കി ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നാട്ടിൽ നിന്ന് വന്നതിന് ശേഷം എനിക്ക് ലഭിച്ച ആദൃ ഫോൺ കോൾ ഒരു ചെറുപ്പക്കാരൻ ആത്മഹതൃ ചെയ്തുവെന്നാണ്. ഒരു വ്യക്തി മരിച്ച് പോയതിനാൽ ആ ചെറുപ്പക്കരൻ്റെ പേരോ, നാടോ ഞാൻ ഇവിടെ എഴുതുന്നില്ല. പക്ഷെ ഇന്നത്തെ യുവത്വം എങ്ങോട്ടാണ് എന്നത് എന്നെ വല്ലാതെ ആശങ്കയിലാക്കുന്നു. കാരണം എനിക്കുംഈ പ്രായത്തിലുളള മക്കളുണ്ട്. 22 വയസ്സുളള ഒരു ചെറുപ്പക്കാരനാണ് ആത്മഹതൃ ചെയ്തത്. പ്രണയ നെെരാശ്യമാണ്. നാട്ടിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന മകനെ ആ ബന്ധം ഇല്ലാതാക്കുവാൻ മാതാപിതാക്കൾ ഒരു ബന്ധുവിന്റെ സഹായത്താൽ മകനെ ഗൾഫിലേക്ക് പറഞ്ഞ് അയക്കുകയായിരുന്നു.

ഇവിടെ വന്നതിന് ശേഷം ആ പെൺകുട്ടിയുമായി ഫോണിലൂടെ മറ്റും സംസാരിച്ച് വഴക്കിട്ടതിന് ശേഷം റൂമിൽ ആരും ഇല്ലാത്ത സമയം നോക്കി ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച കേരളത്തിൽ പ്രണയം നിരസിച്ചതിൻ്റെ പേരിൽ ഒരു പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നത്പോലെ,ഇന്ന് മറ്റൊരു തരത്തിൽ, പെൺകുട്ടി അടുത്ത് ഇല്ലാത്തതിനാൽ സ്വയം ആത്മഹത്യ ചെയ്ത് പ്രതികാരം വീട്ടുന്നു. എവിടെയാണ് നമ്മുടെ യുവത്വം ചെന്ന് അവസാനിക്കുന്നത്.

സാമൂഹികമാധ്യമങ്ങൾ ആശയവിനിമയ മേഖലയില്‍ വന്‍ പുരോഗതിയാണ് സൃഷ്ടിച്ചതെങ്കിലും മാനുഷിക ബന്ധങ്ങളില്‍ അവയുണ്ടാക്കിയ വിള്ളലുകള്‍ ആഴമേറിയതാണ്. പരസ്പരം ആർക്കും സംസാരിക്കുവാൻ സമയം ഇല്ല.കൗമാരക്കാരായ നമ്മുടെ മക്കളെ ശ്രദ്ധിക്കുവാനോ, അവർക്ക് വേണ്ട രീതിയിലുളള ഉപദേശങ്ങൾ നൽകാനോ മാതാപിതാക്കൾ സമയം കണ്ടെത്തുന്നില്ല.

 

നമ്മുടെ മക്കളുടെ പ്രശ്നങ്ങൾ നമ്മൾ തിരിച്ചറിയുക. അവരെ കുറ്റപ്പെടുത്താതെ ചേർത്ത് നിർത്തുക. ദെെവികമായ ചിന്തകൾ അവരിലേക്ക് എത്തിക്കുക. സമൂഹത്തിലെ നന്മയും തിന്മയും അവരെ ബോധ്യപ്പെടുത്തുക. നാടിനും ദേശത്തിനും നന്മ ചെയ്യുന്ന മക്കളായി വളർത്തുവാൻ ശ്രമിക്കുക.

ഓർക്കുക,എന്തും നഷ്ടപ്പെട്ടതിന് ശേഷം ഓർത്ത് ദുഃഖിച്ചിട്ട് കാരൃമില്ല.

അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 320 രൂപയുടെ വർദ്ധനവ്  (10 minutes ago)

ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ  (23 minutes ago)

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു  (24 minutes ago)

ഷാഫി സ്റ്റേജിൽ നിന്ന് ഇറങ്ങിയതും മുണ്ടും മടക്കി DYFI-ക്കാർ എത്തി...! ചമ്മി നാറി.ഷാഫി പേടിയിൽ CPM  (40 minutes ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന  (54 minutes ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി  (57 minutes ago)

കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ  (1 hour ago)

യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ  (1 hour ago)

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (2 hours ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (2 hours ago)

ആകാംക്ഷയോടെ ആരാധകർ  (2 hours ago)

കാന്താരി കൃഷി  (2 hours ago)

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ  (2 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു,  (3 hours ago)

പരാതികൾ വർദ്ധിച്ചു  (3 hours ago)

Malayali Vartha Recommends