കുവൈത്തില്‍ കനത്ത മഴ, സ്‌കൂളുകള്‍ക്ക് അവധി നല്‍കി

കാലാവസ്ഥ പ്രവചനക്കാര്‍ക്ക് പിടികൊടുക്കാതെയത്തെിയ ശക്തമായ മഴ രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ വെള്ളത്തില്‍ മുക്കി. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ രാജ്യവ്യാപകമായി കനത്ത മഴ പെയ്തത്. തോരാതെപെയ്ത മഴയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റോഡുകളില്‍ വെള്ളംകയറി നീര്‍ക്കെട്ടുകള്‍ തീര്‍ത്തു. വീട്ടുമുറ്റങ്ങളിലും സ്‌കൂളുകളുടെയും മറ്റും പാര്‍ക്കിങ് മേഖലകളിലും മഴവെള്ളം ഒരുമിച്ചുചേര്‍ന്ന് തടാകംപോലെയായി. രാവിലെ മുതല്‍ക്ക് അനുഭവപ്പെട്ട മോശം കാലാവസ്ഥ വൈകീട്ടുവരെ തുടര്‍ന്നേക്കുമെന്ന പ്രവചനത്തെ തുടര്‍ന്ന് രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് മന്ത്രാലയം അവധി നല്‍കി.
പുലര്‍ച്ചെ ജോലിക്ക് പോകുന്ന സമയമായതിനാല്‍ തോരാതെ പെയ്ത മഴ ആളുകളെ സാരമായി ബാധിച്ചു. വെള്ളക്കെട്ടുകള്‍ നിറഞ്ഞ റോഡുകളിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കാതെ െ്രെഡവര്‍മാര്‍ പ്രയാസപ്പെട്ടു. ഇതുകാരണം പലേടങ്ങളിലും ഗതാഗതക്കുരുക്കുകള്‍ രൂപപ്പെട്ടു. പലര്‍ക്കും കൃത്യസമയത്ത് ഓഫിസുകളിലും ജോലിസ്ഥലങ്ങളിലും എത്തിപ്പെടാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. മഴയെ തുടര്‍ന്ന് വാഹനാപകടങ്ങളുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 58 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റെയും ആഭ്യന്തര വകുപ്പിന്റെയും കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിച്ചറിയിച്ചതാണ് ഇത്രയും സംഭവങ്ങള്‍. എന്നാല്‍, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വിസുകളെ മഴ കാര്യമായി ബാധിച്ചില്‌ളെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ട് സര്‍വിസുകള്‍ ദമ്മാം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടുക മാത്രമാണ് ഉണ്ടായത്. അതിനിടെ, രാജ്യത്ത് ഇതേ കാലാവസ്ഥ അടുത്ത മൂന്നു ദിവസങ്ങള്‍കൂടി തുടരുമെന്ന് കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. ഇടിയും മിന്നലുമായി രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ മഴ തുടരാനാണ് സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയിലായിരിക്കാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ കരുതലോടെ വാഹനമോടിക്കാന്‍ െ്രെഡവര്‍മാര്‍ ശ്രദ്ധിക്കണം. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും ഇതേതുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുണ്ട്. ഇതുകാരണം ദൂരക്കാഴ്ച താഴാന്‍ ഇടയുള്ളതിനാല്‍ െ്രെഡവര്‍മാരും വഴിയാത്രക്കാരും ജാഗ്രത കാണിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha