ഗോപിയോ ഷിക്കാഗോ ചാരിറ്റി ബാങ്ക്വറ്റ് നവംബര്‍ 13ന്

ഇരുപത്തിമൂന്ന് രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോ ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ് നവംബര്‍ 13ന് 6 മണിക്ക് വൈസ്രോയി ഓഫ് ഇന്ത്യ ലൊംബാര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ നടത്തുമെന്ന് ഗോപിയോ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു.
ഓഫ് ഇന്ത്യയില്‍ വച്ചു നടത്തപ്പെട്ട പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജോ നെടുങ്ങോട്ടില്‍, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ നൈനാന്‍ തോമസ്, ട്രഷറര്‍ സെയ്ദ് ഹുസൈനി, സെക്രട്ടറി സാവീന്ദര്‍ സിംഗ്, ജോയിന്റ് സെക്രട്ടറി വിക്രന്ത് സിംഗ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹീന ത്രിവേദി, ബോര്‍ഡ് അംഗങ്ങളായ കൃഷ്ണ ബന്‍സാല്‍, ജിതേന്ദര്‍ സിംഗ്, സോഹന്‍ ജോഷി, ഹരീഷ് കൊളസാനി, വന്ദന ജിന്‍ഹല്‍, അഷ്ഫാക്ക് സെയ്ദ്, ഷാരണ്‍ വാലിയ എന്നിവര്‍ പങ്കെടുത്തു. വിവിധ ന്യൂസ് മീഡിയകളായ ടിവി ഏഷ്യ, ഇന്ത്യന്‍ െ്രെടബ്യൂണ്‍, ഹി ഇന്ത്യ, ദേശി ടോക്, ഏഷ്യന്‍ മീഡിയ, ഇന്ത്യാ പോസ്റ്റ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
രണ്ട ു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ട റൈസിംഗിലൂടെ സഹായം നല്‍കാന്‍ ഗോപിയോ ഉദ്ദേശിക്കുന്നത്. ഒന്ന് ചിക്കാഗോയിലുള്ള മദര്‍ തെരേസ ചാരിറ്റി ഓര്‍ഗനൈസേഷനിലൂടെ സാധുക്കള്‍ക്ക് ആഹാരവും വസ്ത്രവും വിതരണം ചെയുക. രണ്ട ാമത് സ്‌കൈ എന്ന നേപ്പാള്‍ ചാരിറ്റി ഓര്‍ഗനൈസേഷനിലൂടെ ഭൂകമ്പം മൂലം വീട് നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക എന്നിവയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha