പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം.... ഇന്ധനവുമായി പോകവേ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു, ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചു

പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് സൗദിയില്‍ മലയാളി മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് മരിച്ചത്. 14 വര്‍ഷമായി അനില്‍കുമാര്‍ സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഞായറാഴ്ച ജുബൈല്‍-അബുഹദ്രിയ റോഡിലായിരുന്നു സംഭവം. ഇന്ധനവുമായി പോകവെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. സാരമായി പൊള്ളലേറ്റ അനില്‍കുമാര്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.
മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
"
https://www.facebook.com/Malayalivartha