അനധികൃത സ്വത്ത് സമ്പാദനം അഡീ. ഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹര്‍ജിക്കാരന് നല്‍കരുതെന്ന് സര്‍ക്കാര്‍... സര്‍ക്കാര്‍ ആവശ്യം വിജിലന്‍സ് കോടതി തള്ളി, കേസ് 27 ന് വീണ്ടും പരിഗണിക്കും

അതേസമയം സര്‍ക്കാര്‍ ആവശ്യം വിജിലന്‍സ് കോടതി ജഡ്ജി എം.വി. രാജകുമാര തള്ളി. പകര്‍പ്പ് നല്‍കാതിരിക്കാന്‍ രഹസ്യരേഖയാണോയെന്നും മുദ്രവെച്ച കവറിലാണോ ഹാജരാക്കിയതെന്നും വിജിലന്‍സ് കോടതി സര്‍ക്കാര്‍ അഭിഭാഷക വീണാ നായരോട്ചോദിച്ചു. റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയാല്‍ അവ കോടതി കേസ് രേഖയാണെന്നും പരാതിക്കാരന് അത് നല്‍കുന്നത് എങ്ങനെ നിഷേധിക്കാനാവുമെന്നും കോടതി ചോദിച്ചു.
കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഹൈക്കോടതിയും സുപ്രീം കോടതിയും അനുവദിച്ചിട്ടുണ്ടെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. കേസ് 27 ന് വീണ്ടും പരിഗണിക്കും.സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് . മാധ്യമ വിചാരണക്ക് സാധ്യതയുള്ളതിനാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് സര്‍ക്കാര്‍ .
സിനിമാ താരങ്ങളുടെ പീഡനക്കേസിലെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന പോലെ ഈ കേസ് രേഖകളും പകര്‍പ്പ് നല്‍കരുതെന്ന് സര്‍ക്കാര്‍ .അതേസമയം ബലാല്‍സംഗ കേസും അഴിമതി കേസും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിജിലന്‍സ് കോടതി രൂക്ഷമായ ഭാഷയില്‍ വിജിലന്‍സിനെ വിമര്‍ശിച്ചു . അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ നാഗരാജിന് അര്‍ഹതയുണ്ടെന്നും കോടതി
അന്വേഷണ റിപ്പോര്‍ട്ട് പരിശോധനകള്‍ക്ക് ശേഷം ഓഫീസ് ഫയലിലെടുത്ത ശേഷം പകര്‍പ്പപേക്ഷ സമര്‍പ്പിച്ചോളാനും നാഗരാജിനോട് കോടതി നിര്‍ദ്ദേശിച്ചു. എം. ആര്‍. അജിത് കുമാറിനെതിരെ തെളിവില്ലെന്ന് കൈമലര്‍ത്തി വിജിലന്‍സ്. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാത്ത വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാക്കിയത്.തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജകുമാര മുമ്പാകെയാണ് യാതൊരു അന്വേഷണ റിപ്പോര്‍ട്ടും ഹാജരാക്കാതെ ഹര്‍ജി തള്ളണമെന്ന് വിജിലന്‍സ് മെയ് 6 ന് അപേക്ഷ നല്‍കിയത്.
അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഹര്‍ജി തള്ളണമെന്ന് വിജിലന്‍സ് ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ നേരിട്ടു ഹാജരായി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് എന്ത് കാര്യമെന്നും ഇവിടെയല്ലേ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്നും കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് എന്തിനാണ് സര്‍ക്കാരിന് നല്‍കിയതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിജിലന്‍സിനെ വിമര്‍ശിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് വരുന്ന 12 ന് കോടതിയില്‍ ഹാജരാക്കാനും വിജിലന്‍സ് കോടതി ഉത്തരവിട്ടു. നാളിതു വരെ സാവകാശം തേ ടി അവ്യക്തമായ അപേക്ഷകളാണ് വിജിലന്‍സ് സമര്‍പ്പിച്ചതെന്ന് ഹര്‍ജിക്കാരന്‍ അഡ്വ. പി. നാഗരാജ് ബോധിപ്പിച്ചു.
എത്ര സാക്ഷികളുടെ മൊഴിയെടുത്തു സാക്ഷികളുടെ പേരുവിവരങ്ങള്‍ എത്ര രേഖകള്‍ പിടിച്ചെടുത്തു എന്ന വിവരങ്ങള്‍ ഒന്നും ഇതുവരെ സമര്‍പ്പിച്ച സാവകാശ റിപ്പോര്‍ട്ടുകളിലൊന്നും പറഞ്ഞിട്ടില്ലെന്നും നാഗരാജ് ബോധിപ്പിച്ചു. തല്‍സമയം കോടതി പുഞ്ചിരിച്ചു കൊണ്ട് വിജിലന്‍സിനെ പരിഹാസ രൂപത്തില്‍ ' രേഖകള്‍ വല്ലതും പിടിച്ചെടുത്തു കാണുമോ ' എന്ന് ചോദിച്ചു
അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ താളത്തിനെനൊത്ത് തുള്ളുകയാണെന്നും നാഗരാജ് ബോധിപ്പിച്ചു. ഷിബു പാപ്പച്ചന്‍ കോടതിക്കുള്ളില്‍ പതുങ്ങിയിരുന്നു . മാര്‍ച്ച് 25 ന് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം കൂടുതല്‍ സമയം തേടി. കൂടുതല്‍ സാവകാശ സമയം തേടിക്കൊണ്ട് വിജിലന്‍സ് ഡിവൈ എസ് പി ഷിബു പാപ്പച്ചന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന്മെയ് 6 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജനുവരി 24 ന് വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടിയതിനാല്‍ മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.അഡ്വ. നെയ്യാറ്റിന്‍കര പിനാഗരാജിന്റെ പരാതിയില്‍ 2024 സെപ്റ്റംബര്‍ 29 ന് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടി. തുടര്‍ന്ന് റിപ്പോര്‍ട്ട് മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു. ജനുവരി 24 ന് ഹര്‍ജി പരിഗണിച്ചപ്പോഴാണ് വിജിലന്‍സ് കൂടുതല്‍ സമയം തേടിക്കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിക്കവേ എന്ത് തരം അന്വേഷണമാണ് വിജിലന്‍സ് നടത്തിക്കൊണ്ടിരിക്കുന്നതന്ന് കോടതി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ രഞ്ജിത് കുമാറിനോട് ചോദിച്ചു. തല്‍സമയം അന്വേഷണം തുടരുകയാണെന്നും ഒരു സാക്ഷിയുടെ കൂടെ
മൊഴിയെടുക്കാനുണ്ടെന്നും ലീഗല്‍ അഡൈ്വസര്‍ ബോധിപ്പിച്ചു. അതേ സമയം റിപ്പോര്‍ട്ട് ഡിസംബര്‍ 10 ന് ഹാജരാക്കാന്‍ കോടതി ഡിസംബര്‍ 1 ന് ഉത്തരവിട്ടിരുന്നു. വാദിയായ അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജിന്റെ പരാതിയില്‍ കഴിഞ്ഞ നവംബര്‍ 29 ന് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേ സമയം നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ഡിസംബര്‍ 10 ന് സമര്‍പ്പിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഹര്‍ജിക്കാരന് കോടതി മുഖേന പരിഹാരം തേടാമല്ലോയെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
ഇതിനിടെ എഡിജിപി 2016 ഫെബ്രുവരി 19 ന് 33.15 ലക്ഷം രൂപയ്ക്ക് കവഡിയാര്‍ വാങ്ങിയ കോര്‍ഡിയല്‍ ഫ്‌ലാറ്റ് , ഇതേ ഫ്‌ലാറ്റ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപക്ക് വിറ്റതിന്റെയും വിലയാധാരങ്ങളുടെ അടയാള സഹിതം പകര്‍പ്പുകള്‍ അടക്കമുള്ള തെളിവു രേഖകള്‍ നാഗരാജ് ഹാജരാക്കി. നികുതി , സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നതായും ബോധിപ്പിച്ചു. ഗവ.സര്‍വന്റ്‌സ് കോഡ് ഓഫ് കോണ്‍ടക്റ്റ് ചട്ടം (ഭേദഗതി) 2010 ലെ 24 , 26 എന്നീ ചട്ടങ്ങള്‍ പ്രകാരം 25,000 രൂപക്ക് മുകളിലുള്ള എല്ലാ വാങ്ങലുകള്‍ക്കും വില്‍പ്പനകള്‍ക്കും പൊതുസേവകന്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് പ്രതികള്‍ അവിഹിത സ്വത്ത് സമ്പാദിച്ചതെന്നും ബോധിപ്പിച്ചു.
സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു' അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുത്തരവ്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നാഗരാജ് നല്‍കിയ പരാതിയില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഒക്ടോബര്‍ 1ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു. സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് ശശിക്കും അജിത് കുമാറിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാര്‍ പി.ശശിയെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി അജിത് കുമാറിനും മലപ്പുറം എസ്. പി.സുജിത് ദാസിനും എതിരെ മാത്രമാണ് നാമമാത്രമായി അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തക്ക് പരാതി നല്‍കിയിട്ടും പ്രതികളുടെ ഉന്നതങ്ങളിലുള്ള സ്വാധീനത്താല്‍ നാളിതുവരെ യാതൊരു നിയമ നടപടികളും കൈക്കൊള്ളാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരനായ അഡ്വ പി നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. "
https://www.facebook.com/Malayalivartha
























