സങ്കടക്കാഴ്ചയായി.... കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളി നഴ്‌സ് അന്തരിച്ചു....

അപ്രതീക്ഷിത വേര്‍പാടില്‍ സങ്കടം അടക്കാനാവാതെ.... കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളി നഴ്‌സ് അന്തരിച്ചു. ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിച്ചിരുന്ന വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് (39) ആണ് നാട്ടില്‍ വച്ച് മരിച്ചത്.
തൃശൂര്‍ ജില്ലയിലെ മണ്ണുത്തി സ്വദേശിനിയാണ്. രണ്ടു വര്‍ഷം മുന്‍പാണ് വിന്‍സിയും കുടുംബവും യുകെയില്‍ എത്തുന്നത്. ഒരു വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞത്. യുകെയില്‍ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം നാട്ടില്‍ പോയി ചികിത്സ തുടരുകയായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച വൈകുന്നേരം ് വിന്‍സി വിട പറഞ്ഞത്.
വടക്കഞ്ചേരി സ്വദേശിയായ റിജുമോന്‍ ജോസ് ആണ് ഭര്‍ത്താവ്. മക്കള്‍: അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്ന മരിയ. മരണ വിവരം അറിഞ്ഞ് ഭര്‍ത്താവ് റിജോയും കുട്ടികളും യുകെയില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചിരുന്നു.
https://www.facebook.com/Malayalivartha