കുവൈത്തില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഏജന്‍സികളെ പിടികൂടി

കുവൈത്തില്‍ വിവിധ പ്രദേശങ്ങളിലായി മൂന്ന് വ്യാജ ഗാര്‍ഹിക തൊഴിലാളി ഏജന്‍സികളെ കണ്ടെത്തി ഡൊമസ്റ്റിക് വര്‍ക്കര്‍ റെയ്ഡ് നടത്തി. ഈ ഏജന്‍സികളില്‍ റെസിഡന്‍സി നിയമം ലംഘിക്കുന്നവരും നിയമപരമായ രേഖകളില്ലാതെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമായ 11 വ്യക്തികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ സംയുക്ത ത്രികക്ഷി കമ്മിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പ്രതികളെ പിടികൂടിയത്. കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
അതേസമയം കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തി. സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ പിടിയിലായവരുടെ കണക്കാണിത്.രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha