കുവൈത്തില്‍ സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ ആലോചന

പ്രവാസികള്‍ക്കുള്ള ആരോഗ്യ സേവന ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള ത്രിതല പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പദ്ധതി പ്രകാരം, ഗാര്‍ഹിക തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവ് തുടക്കത്തില്‍ മാറ്റമില്ലാതെ തുടരും. സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ ഇവര്‍ ചികിത്സ തുടരുന്നതിനാലാണ് മാറ്റമില്ലാതെ തുടരുന്നത്. സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.
എന്നാല്‍ ഭാവിയില്‍ ഇത് നേരിയ തോതില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്രോതസ്സുകള്‍ പറയുന്നു. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് ചെലവ് വഹിക്കാന്‍ ബാധ്യസ്ഥരായ പൗരന്മാര്‍ക്ക് ഭാരമാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട്, വര്‍ദ്ധനവ് ഏറ്റവും കുറച്ച് നിലനിര്‍ത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ പരിചരണം കുവൈത്തുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരോ ഫാമിലി റസിഡന്‍സ് പെര്‍മിറ്റ് കൈവശമുള്ളവരോ ആയ ഏകദേശം 20 ലക്ഷം പ്രവാസികള്‍ക്ക് ധമാന്‍ ആശുപത്രികളില്‍ മാത്രമേ പരിചരണം ലഭിക്കൂ എന്ന് ആദ്യ ഘട്ടം വ്യവസ്ഥ ചെയ്യുന്നു.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് തുടക്കത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിചരണം ലഭിക്കുമെങ്കിലും പദ്ധതിയുടെ രണ്ടാം നിരയുമായി മന്ത്രാലയം മുന്നോട്ട് പോകുമ്പോള്‍ ധമന്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തും.
https://www.facebook.com/Malayalivartha
























