Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

പറന്നുയർന്നതോടെ വൻ ബഹളം, രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ മര്‍ദ്ദിച്ചു, എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ കാട്ടിക്കൂട്ടിയ പരാക്രമത്തെ തുടർന്ന് വിമാനം തിരിച്ചിറക്കി

10 APRIL 2023 02:42 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യയ്ക്ക് എന്തായാലും അടുത്തിടെയായി അത്ര നല്ല സമയമല്ല. യാത്രകാരിയുടെ ദേഹത്ത് സഹയാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ ഉടനടി നടപടിയെടുക്കാത്തതിനെ തുടർന്ന് വിമാനക്കമ്പനിക്കെതിരെ വൻ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ഇതാ ഡൽഹി - ലണ്ടൻ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ കാട്ടിക്കൂട്ടിയ പരാക്രമത്തെ തുടർന്ന് വിമാനം തിരിച്ചിറക്കേണ്ടി വന്നിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് ഈ സംഭവം ഉണ്ടായത്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 111 എന്ന വിമാനത്തിൽ 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ വിമാനം പറന്നുയര്‍ന്ന പിന്നാലെ ഇതിൽ ഒരു യാത്രക്കാരന്‍ ജീവനക്കാരുമായി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് ഇയാൾ വിമാനത്തിലെ ജീവനക്കാരെ മര്‍ദിച്ചു. രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെയാണ് ഇയാൾ തല്ലിയത്. യാത്രക്കാരനെ ഇവർക്ക് നിയന്ത്രിക്കാനായില്ല.

വാക്കാലും രേഖാമൂലമുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് ക്യാബിൻ ക്രൂ അംഗങ്ങളോട് ഇയാൾ നിലതെറ്റിയ രീതിയിൽ പെരുമാറുകയായിരുന്നു. കാര്യം കൈവിട്ടെന്ന് മനസിലായതടെ വിമാനം 9.40 ന് ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരനെ വിമാനത്താവളത്തില്‍ ഇറക്കിവിട്ടു.

സംഭവത്തില്‍ എയര്‍ ഇന്ത്യ ഡല്‍ഹി വിമാനത്താവളം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് യാത്രക്കാരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും വിമാനം ഉച്ചയ്ക്കു ശേഷം ലണ്ടനിലേക്ക് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. തുടർന്ന് ഉച്ചയോടെ വിമാനം വീണ്ടും ലണ്ടനിലെ ഹിത്രുവിലേക്ക് പറന്നു.

അതുപോലെ എയർ ഇന്ത്യാ വിമാനത്തിൽ വയോധികയ്ക്ക് നേരെ മദ്യപിച്ച് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ശങ്കർ മിശ്ര എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ എയര്‍ ഇന്ത്യ യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തിൽ കേസെടുത്തത് മുതൽ പ്രതി ഒളിവിലായിരുന്നു. രാജ്യം വിടുന്നത് തടയാൻ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നാലെ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചു.

ക്രെഡിറ്റ്/ഡെബിറ്റ് കാർഡും ഉപയോഗിച്ചതായി കണ്ടെത്തി. ഇതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ നവംബറിൽ ന്യൂയോർക്ക്–ഡൽഹി യാത്രയ്ക്കിടെയാണ് ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര, 70 വയസ്സുള്ള സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. സംഭവത്തെ തുടർന്ന്, യുഎസ് ആസ്ഥാനമായുള്ള വെൽസ് ഫാർഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഇന്ത്യ ചാപ്റ്റർ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends