Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വിപണിയിൽ 80 കോടി...!! സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം അടിച്ചുമാറ്റി പ്രവാസിയും സഹോരനും, നാട്ടിലെത്തിയതും സംഭവിച്ചത്, അജ്ഞാത സംഘത്തിന്റെ തടങ്കലിൽ വച്ച് പകർത്തിയ ഷാഫിയുടെ വീഡിയോ പുറത്ത്

14 APRIL 2023 10:55 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് അജ്ഞാത സംഘം വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ പറ്റിയുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വാർത്ത പ്രവാസി മലയാളിയും റിപ്പോർട്ട് ചെയ്തിരുന്നു. ദുബായിൽ ബിസിനസുകാരനായ ഷാഫി നാട്ടിലെത്തിയിട്ട് ആറുമാസമായി. ആരാണ് തട്ടിക്കൊണ്ടു പോയതെന്നോ എങ്ങോട്ടാണ് തട്ടിക്കൊണ്ടുപോയതെന്നോ ഉള്ള വിവരങ്ങളോന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. തട്ടിയെടുത്ത സ്വർണത്തിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിൽ എത്തിയതെന്നായിരുന്നു പൊലീസിന് ലഭിച്ച സൂചന.

തട്ടിയെടുത്ത സ്വർണ്ണത്തിൽ ഒരു വിഹിതം വിൽപ്പന നടത്താൻ ഷാഫിയേയും സഹോദരനെയും ഏൽപ്പിച്ചുവെന്നും ഇതിന്റെ പണം നൽകാതെ കബളിപ്പിച്ചുവെന്നുമാണ് പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ ഇപ്പോൾ അതി നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുകയാണ്.

അതായത് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്ന് ഷാഫി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. താനും സഹോദരനും ചേർന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്ന അതി നിർണായകമായ വെളിപ്പെടുത്തലാണ് ഷാഫി ഇപ്പോൾ നടത്തിയിരിക്കുന്നത്. അജ്ഞാത സംഘത്തിന്റെ തടങ്കലിൽ വച്ച് പകർത്തിയ ഷാഫിയുടെ വീഡിയോ സന്ദേശം ചാനലുകൾക്ക് ലഭിക്കുകയായിരുന്നു.

ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ട് കാര്യമില്ലെന്നും ഷാഫി വീഡിയോയിൽ പറയുന്നു. പ്രൊഫഷണൽ കിഡ്‌നാപേഴ്‌സ് എന്ന് പരിചയപ്പെടുത്തിയ സംഘമാണ് വീഡിയോ മാധ്യമ ഓഫീസുകളിൽ എത്തിച്ചത്. പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് ഷാഫിയുടെ വീഡിയോ പുറത്തുവന്നത്.

ഷാഫിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നാണ് സൂചനകൾ. ദിവസങ്ങൾക്കു മുമ്പ് താമരശേരി പരപ്പൻപൊയിലെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമി സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നുകളയുകയായിരുന്നു. ഷാഫിയെ കൊണ്ടുപോകുന്നത് എതിർത്ത സെനിയക്ക് പിടിവലിക്കിടെ പരിക്കേറ്റിരുന്നു. ‌‌‌

എന്നാൽ സെനിയയെ ഇറക്കിവിട്ട് ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നു ലഭിച്ചിട്ടില്ല. അക്രമികൾ മുഖം മറച്ചിരുന്നുവെന്നു. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നത്. ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. രാത്രിയുണ്ടായ സംഭവത്തെ പറ്റി സെനിയോ പറയുന്നതിങ്ങനെയാണ്.

'ശബ്ദം കേട്ട് ഞാൻ വീടിന് പുറത്തേക്ക് പോയി. അപ്പോൾ ഷാഫിയെ നാല് പേർ ചേർന്ന് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് കണ്ടത്. ആസമയം ഞാനും അനിയന്റെ ഭാര്യയും ഉണ്ടായിരുന്നു.ഷാഫിയെ തട്ടിക്കൊണ്ടുപോകാമുള്ള ശ്രമം ഞങ്ങൾ തടയാൻ ശ്രമിച്ചു. എന്നാൽ അപ്പോൾ തന്നെയും പിടിച്ച് കാറിലേക്ക് കയറ്റി. പക്ഷെ കാറിന്റെ ഡോർ അടക്കാൻ പറ്റിയില്ല. കുറച്ച് ദൂരം പോയ ശേഷം തന്നെ അവർ ഇറക്കി വിടുകയാണ് ഉണ്ടായതെന്നാണ് സെനിയോ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends