ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ രക്ഷിച്ച് സൗദി.... വിവിധ രാജ്യക്കാരായ 157 പേരാണ് സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തില്‍ ജിദ്ദ ചെങ്കടല്‍ തുറമുഖത്ത് വന്നിറങ്ങിയത്, രക്ഷാപ്രവര്‍ത്തനം തുടരും

ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ നിന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിച്ച് സൗദി. വിവിധ രാജ്യക്കാരായ 157 പേരാണ് സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തില്‍ ജിദ്ദ ചെങ്കടല്‍ തുറമുഖത്ത് വന്നിറങ്ങിയത്.
രക്ഷാപ്രവര്‍ത്തനം തുടരും. 91 സൗദി പൗരന്‍മാരും ഇന്ത്യയുള്‍പ്പെടെയുള്ള സൗഹൃദരാജ്യങ്ങളില്‍ നിന്നുള്ള 66 പേരുമാണ് തിരിച്ചെത്തിയത്. ഖാര്‍ത്തൂമില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ സൗദീയ വിമാനത്തിലെ ജീവനക്കാരും ഇവരില്‍ ഉള്‍പ്പെടും. യുഎഇ, കുവൈത്ത്, ഖത്തര്‍, ഈജിപ്ത്, പാക്കിസ്ഥാന്‍, ബംഗ്ലദേശ് തുടങ്ങി 12 രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് രക്ഷപ്പെടുത്തിയതെന്നും ഇവരില്‍ നയതന്ത്ര ഉദ്യോഗസ്ഥരുമുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രാലയം.
വിദേശ പൗരന്‍മാര്‍ക്ക് സ്വന്തം രാജ്യത്തേക്കു പോകാനായി ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി സൗദി. സുഡാനിലെ സൗദി എംബസിയിലെ ജീവനക്കാരെ നേരത്തെ തന്നെ കര മാര്‍ഗം പോര്‍ട് സുഡാനിലെത്തിച്ച് അവിടെനിന്ന് വ്യോമ മാര്‍ഗം സൗദിയിലെത്തിച്ചിരുന്നു.
അതേസമയം ഈ മാസം പതിനഞ്ചിനാണ് സുഡാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ 400ലേറെ പേര്‍ കൊല്ലപ്പെട്ടു 3500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേസമയം യുഎസ്, യുകെ, ചൈന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ സൈനിക വിമാനങ്ങളില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് സുഡാന്‍ സൈന്യം .
"
https://www.facebook.com/Malayalivartha
























