Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ദുബൈയിലേക്ക് പറന്നുയർന്ന വിമാനത്തിൽ ആ അപകടം, പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ഒരു എഞ്ചിൻ കത്തിയമർന്നു, ഞൊടിയിടയിൽ പൈലറ്റ് ചെയ്തത്...!

26 APRIL 2023 09:19 AM IST
മലയാളി വാര്‍ത്ത

പറന്നുയർന്ന ശേഷം വിമാനം അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസവും ഇതിന് സമനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ദുബൈയിലേക്ക് പറന്ന ഉയർന്ന വിമാനത്തിന്റെ എൻജിന് തീപിടിക്കുകയുണ്ടായി. തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9.19ന് നേപ്പാളിലെ കാഠ്മണ്ഢുവിൽ നിന്ന് ദുബൈയിലേക്ക് പറന്നുയരുന്നതിനിടെ ആണ് വിമാനത്തിന് തീപിടിച്ചത്. തുടർന്ന് ഏറെ നേരത്തെ ആശങ്കകൾക്കൊടുവിൽ വിമാനം ദുബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ഒരു എൻജിൻ കത്തുകയായിരുന്നു.169 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് രണ്ടാമത്തെ എൻജിൻ ഉപയോഗിച്ചാണ് വിമാനം പറന്നത്.വിമാനത്തിന്റെ എൻജിന് തീപിടിച്ചതായി വ്യക്തമായതിനെ തുടർന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചുവെങ്കിലും പിന്നീട് ദുബൈയിലേക്ക് തന്നെ തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.രണ്ടാമത്തെ എൻജിൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനം യാത്ര തുടരാൻ പൈലറ്റ് തീരുമാനിച്ചത്. ദുബൈ സമയം ചൊവ്വാഴ്ച പുലർച്ചെ 12.11നാണ് വിമാനം ദുബൈയിൽ ലാൻഡ് ചെയ്തത്.

അതേസമയം നിരവധി യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ അഗ്നിബാധ ഉണ്ടായ വാർത്തയും കഴിഞ്ഞ ദിവസവും റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാരെ പരിഭ്രാന്തരാക്കിക്കൊണ്ട് തീപിച്ച ചിറകുകളുമായി ആ വിമാനം ആകാശത്ത് പറന്നത് നീണ്ട് 40 മിനിറ്റുകളോളമാണ്. ആരെയും ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഓഹിയോയിലെ ജോൺ ഗ്ലെൻ കൊളമ്പസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അരിസോണയിലെ ഫിനിക്സിലേക്ക് യാത്ര തിരിച്ച വിമാനത്തിനായിരുന്നു അപകടം സംഭവിച്ചത്.

തീതുപ്പിക്കൊണ്ട് ആകാശത്ത് പറക്കുന്നത് അമേരിക്കൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ്. തുടർന്ന് 40 മിനുട്ടോളം പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ വിമാനത്തിന്റെ എഞ്ചിനിൽ നിന്നും തീ വരുന്നത് കാണാം. പക്ഷികൾ എഞ്ചിനകത്ത് കുടുങ്ങിയതിനാലാണ് അഗ്‌നിബാധ ഉണ്ടായതെന്ന് പൈലറ്റ് അറിയിച്ചതായി വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു.

ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം പെട്ടെന്ന് തന്നെ തിരിച്ച് ഓഹിയോയിൽ ഇറക്കുകയായിരുന്നു. തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാരെ മുഴുവൻ അതിവേഗം തന്നെ ഒഴിപ്പിച്ചത് കൊണ്ട് ഒരു വൻ ദുരന്തമാണ് ഒഴിവായത്. ആർക്കും പരിക്കുകൾ പറ്റിയതായി റിപ്പോർട്ടുകളില്ല. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിൽ ഫിനിക്സിലേക്ക് അയച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അഗ്‌നിബാധയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുന്നുണ്ടെന്ന് വിമാനത്താവള അധികൃതരും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends