Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

കേരളത്തിന് സ്വന്തം വിമാനം..ടിക്കറ്റ് നിരക്ക് കുറവ് ..എയർ കേരള ആരംഭിക്കാൻ യുഎഇയിലെ ഇന്ത്യൻ വ്യവസായി...എയർ കേരള വിമാന സർവീസ് തുടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് സ്മാർട് ട്രാവൽ ഏജൻസി ചെയർമാനും മലയാളി വ്യവ്യസായിയുമായ അഫി അഹ്മദ്

27 APRIL 2023 04:00 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് താമസിക്കുന്ന പ്രവാസികളായ മലയാളികളുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് ആവശ്യമുള്ളപ്പോൾ വിമാനത്തിൽ സീറ്റ് കിട്ടാത്തതും ടിക്കറ്റുകളുടെ കൂടിയ നിരക്കുമാണ് . ഇതിനു ഒരാശ്വാസമാകാൻ കേരളത്തിന്റെ സ്വന്തം വിമാന സർവീസായി എയർ കേരള വിമാന സർവീസ് തുടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് സ്മാർട് ട്രാവൽ ഏജൻസി ചെയർമാനും മലയാളി വ്യവ്യസായിയുമായ അഫി അഹ്മദ്. .

 

 

കേരള സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന എയർകേരള വിമാന സർവീസിൻറെ പേരിലുള്ള ഡൊമൈൻ സ്വന്തമാക്കി airkerala.com എന്ന ഡൊമൈനാണ് അഫി സ്വന്തമാക്കിയത്. 10 ലക്ഷം ദിർഹമിനാണ് (2.20 കോടി രൂപ) ഡൊമൈൻ വാങ്ങിയത്. എയർ കേരള യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരുമായി കൈകോർക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു .

 

 

മലയാളികളുടെ തന്നെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 1971 എന്ന കമ്പനിയുടെ കീഴിലെ എക്സിക്യൂട്ടീവ് ബാച്ചിലേഴ്സ് ഡോട്ട് കോം എന്ന ഡൊമയിൻ 23 വർഷമായി ഈ കമ്പനിയുടെ കൈവശമായിരുന്നു. 5 കോടി രൂപവരെ ഡൊമയിനു വില പറഞ്ഞിരുന്നതാണെങ്കിലും കേരളത്തിന്റെ സ്വന്തം സംരംഭത്തിനു മാത്രമേ കൈമാറൂ എന്നതിനാലാണ് ഇത്രയും കാത്തിരുന്നതെന്നു 1971 സ്ഥാപകൻ സത്താർ അൽ കരൻ പറഞ്ഞു. വിമാനക്കമ്പനി രൂപീകരണവുമായി മുന്നോട്ടു പോകുന്നുവെന്നു പറയുമ്പോഴും ഡൊമയിൻ പോലും സർക്കാരിന്റെ കൈവശമില്ലായിരുന്നുവെന്ന് അഫി പറഞ്ഞു.

 

 

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങുകയാണെങ്കിൽ എയർ കേരള വെബ്സൈറ്റ് ഡൊമയിൻ അതേ പേരിൽ കൈമാറാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. വിമാനം വാടകയ്ക്കു നൽകാൻ ലോകത്തെ വൻകിട ലീസിങ് കമ്പനികൾ ഒരുക്കമാണ്. റഷ്യയിൽ നിന്ന് അടക്കം ആയിരക്കണക്കിനു വിമാനം വാടകയ്ക്ക് ലഭ്യമാണ്. സ്വന്തമായി വിമാനം വാങ്ങി കമ്പനി തുടങ്ങാൻ ബുദ്ധിമുട്ടാണെങ്കിൽ വാടകയ്ക്കു വിമാനം എടുത്തു സർവീസ് നടത്താവുന്നതേയുള്ളു.

 

 

സാധാരണക്കാരായ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ പ്രമുഖരായ വ്യവസായികളുടെ പിൻബലത്തിൽ കേരളത്തിന് സ്വന്തമായ വിമാനക്കമ്പനി എന്നതാണ് തൻറെ മനസ്സിലെ ആശയം. തുടർ നടപടികളുടെ ഭാഗമായി വിവിധ വിമാനക്കമ്പനികളിൽ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പാനലും തയാറാക്കിയിട്ടുണ്ട്. സാധ്യതാപഠനങ്ങൾക്കായി തയ്യാറാക്കുവാൻ അന്തർദേശീയ കമ്പനിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.എ.യിലെ പ്രമുഖ വിമാനത്താവളങ്ങൾ ഉപയോഗിച്ച് ചിലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു വലിയ ഉദ്യമത്തിന് മുതിരുന്നത്.

 

 

സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ മലയാളികളായ വ്യവസായികൾക്ക് ഈ സംരംഭത്തിൽ കൈകോർക്കാവുന്നതാണ്. വിമാനം വാടകയ്ക്ക് എടുത്തു സർവീസ് തുടങ്ങാൻ 500 കോടി രൂപയിൽ താഴെ മാത്രമേ നിക്ഷേപം ആവശ്യമായി വരൂ. ഇന്ത്യയിൽ നിന്നു വിമാനക്കമ്പനി തുടങ്ങണമെങ്കിൽ 5 വർഷത്തെ പ്രവൃത്തി പരിചയമെങ്കിലും വേണമെന്ന നിബന്ധന ഇപ്പോഴില്ല. പകരം 20 വിമാനങ്ങൾ ഉള്ളവർക്കു കമ്പനി തുടങ്ങാം. എയർ കേരള പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തണം. വിമാനം വാടകയ്ക്ക് എടുക്കാനും കമ്പനി നടത്താനും ഇപ്പോഴുള്ള പ്രവൃത്തി പരിചയം വച്ച് എല്ലാ സഹായവും നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 



2005-ൽ കേരള സർക്കാർ എയർ കേരള പദ്ധതി അവതരിപ്പിച്ചിരുന്നു.., ലോകമെമ്പാടുമുള്ള കേരളീയർക്ക് ഏകദേശം 20 വർഷമായി ഇതിനെ കുറിച്ച് അറിയുന്നതുമാണ് . 2006-ൽ, കേരള സർക്കാരിന്റെ നിർദ്ദിഷ്ട എയർലൈനായ എയർ കേരള, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായി രജിസ്റ്റർ ചെയ്തു

യുഎഇയിൽ താമസിക്കുന്ന മലയാളികൾക്ക് അമിത ടിക്കറ്റ് നിരക്കിൽ നിന്നും ഫ്‌ളൈയിംഗ് സീറ്റുകളുടെ അഭാവത്തിൽ നിന്നും ആശ്വാസം പകരാൻ ലക്ഷ്യമിട്ടിരുന്ന എയർ കേരള, വർഷങ്ങളായി ചൂടേറിയ ചർച്ചാ വിഷയമായിട്ടും പലതവണ നിർത്തിവച്ചു

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘1971’ എന്ന ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെ കീഴിലെ ‘എക്സിക്യൂട്ടീവ് ബാച്ചിലേർസ് ഡോട്ട് കോം’ എന്ന ഡൊമൈൻ സെല്ലിങ് പോർട്ടലാണ് എയർ കേരള ഡോട്ട് കോം സ്മാർട്ട് ട്രാവൽസിൻറെ പേരിലേക്ക് കൈമാറ്റം ചെയ്തത്. 2000 ഫെബ്രുവരിയിലാണ് എയർകേരള ഡോട്ട് കോം രജിസ്റ്റർ ചെയ്തിരുന്നതെന്നും അഫി കൂട്ടിചേർത്തു.

യു.എ.ഇയിലെ പ്രമുഖ ഇൻവെസ്റ്റ്മെൻറ് അഡ്വൈസറായ സക്കറിയ മുഹമ്മദാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് ആദ്യമായി വഴിമരുന്നിട്ടതെന്ന് ‘1971’ സ്ഥാപകൻ സത്താർ അൽ കരൻ അറിയിച്ചു. 23 വർഷങ്ങൾ കാത്തിരുന്നുവെങ്കിലും ആ പേരിന് അർഹനായ ഒരാൾ സമീപിച്ചപ്പോൾ വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

എക്‌സിക്യുട്ടീവ് Bachelors.com, അതിനുശേഷം നിരവധി പേർ ഡൊമൈൻ വാങ്ങുന്നതിനായി വന്നെങ്കിലും അനുയോജ്യമായ ക്ലയന്റ് വരുന്നതിനായാണ് 20 വർഷത്തിലേറെ കാത്തിരുന്നത് എന്നാണു കമ്പനിയുടെ സത്താർ അൽ കരൺ പറയുന്നത് ,
എയർ കേരള എന്ന ഡൊമൈൻ പേര് കിട്ടിയതിൽ താൻ അതീവ സന്തുഷ്ടനാണെന്നു അഫി പറയുന്നു . എയർ ലൈൻ കേരളം എല്ലാവര്ക്കും വളരെ പരിചിതമായ പേര് ആണ് . എയർ ലൈനിന്റെ നിലവിലുള്ള സാഹചര്യം മെച്ചപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നത് എന്നും മറ്റൊരു സ്ഥാപനത്തിലും പണം നിക്ഷേപിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും ആണ് അഫി പറയുന്നത് .

എയർ കേരള എന്നത് കേരളത്തിൻറെ സ്വപ്നപദ്ധതിയാണ്. ഇത് നടപ്പാക്കണമെന്നതാണ് തൻറെ ആഗ്രഹം. അതിന് വേണ്ടി ഏത് വിധത്തിലും സഹകരിക്കാൻ തയാറാണ്. സർക്കാർ നടപ്പാക്കുകയാണെങ്കിൽ അതിന് എല്ലാവിധ പിന്തുണയും നൽകും. എയർകേരള എന്ന പേരിൽ വിമാനസർവീസ് തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികളുണ്ടെങ്കിൽ അവർക്കും തന്നെ സമീപിക്കാം. സ്വന്തം നിലയിൽ വിമാന സർവീസ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് സ്വന്തമായി വിമാനം ചാർട്ടർ ചെയ്തിരുന്നു. ഈ മാതൃകയിൽ ഇനിയും ചാർട്ടർ ചെയ്യണമെന്നാണ് ആഗ്രഹം. ഇത് വിമാന നിരക്ക് കുറക്കാൻ ഇടയാക്കും.

കേരളത്തിലെ ഭരണകക്ഷികൾ മാറിയതോടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ആദ്യം നിർദ്ദേശിച്ച ഒരു പദ്ധതി ഉപേക്ഷിച്ചു. കഴിഞ്ഞ മാസം എയർ ഇന്ത്യ കേരളത്തിലേക്ക് നിരവധി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നു..എയർ ഇന്ത്യ എക്സ്പ്രസിന് വീൽചെയറുകളും സ്‌ട്രെച്ചറുകളും ഉപയോഗിക്കുന്ന സംവിധാനം ഇല്ലാത്തതിനാൽ നടക്കാൻ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കൾക്ക് ഇത് ബുദ്ധിമുട്ടാകുമെന്നും അത്തരം ആൾക്കാർ ഈ വിമാനത്തിൽ ടിക്കറ്റ് ഇടുക്കില്ലെന്നും പ്രാദേശിക ട്രാവൽ സ്ഥാപനങ്ങൾ പറഞ്ഞിരുന്നു

കേരള മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 7 ന് യുഎഇയിലേക്ക് ഉള്ള യാത്രയിൽ അദ്ദേഹത്തെ നേരിട്ട് കണ്ട കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും അഫി പറയുന്നു .. എയർ കേരള പദ്ധതി പ്രഖ്യാപിച്ചതുമുതൽ യുഎഇയിലെ മലയാളി സമൂഹത്തിൽ നിന്ന് തനിക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നാണ് അഫി അഹമ്മദ് പറയുന്നത്

കേരള സർക്കാരിന് ഡൊമെയ്ൻ നാമം നൽകാൻ തയ്യാറാണെന്നു മാത്രമല്ല ഒരു വർഷത്തേക്ക് പ്രോജക്റ്റിൽ കൺസൾട്ടന്റായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. ഇതിൽ നിന്ന് ലാഭം കൊയ്യാൻ ഉദ്ദേശ്യമില്ല എന്നും . യുഎഇയിൽ താമസിക്കുന്ന എല്ലാ മലയാളികളിലും ഈ പദ്ധതി ഉപകാരപ്പെടണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ് അഫി പറയുന്നത്

സർക്കാർ ആവശ്യപ്പെട്ടാൽ ഇത് നൽകാൻ തയാറാണെന്നും അല്ലാത്തപക്ഷം സ്വന്തം നിലയിൽ വിമാനം ചാർട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽസ് എം.ഡിയും സ്ഥാപകനുമായ അഫി അഹ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എയർ കേരള ഡോട്ട് കോം എന്ന വെബ്സൈറ്റിന്റെ സേവനം ജനങ്ങൾക്ക് ഇപ്പോൾ ലഭ്യമാണ്. ആദ്യ ഘട്ടത്തിൽ കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ ലഭ്യമാക്കും. തുടർന്ന് ചാർട്ടേഡ് വിമാന സർവീസും പിന്നീട് സ്വന്തം രാജ്യാന്തര വിമാന സർവീസുമാണ് എയർ കേരളയുടെ ലക്ഷ്യം. രാജ്യാന്തര സർവീസുകൾ തുടങ്ങുന്നതിനാണ് തൽപരരായ നിക്ഷേപകരുടെ സഹകരണം തേടുന്നത്. എയർ കേരളയുടെ സാധ്യതാ പഠനത്തിനു സ്വന്തം നിലയിൽ കൺസൽറ്റൻസിയെ നിയമിച്ചതായും അഫി പറഞ്ഞു. വിമാനക്കമ്പനികളിൽ പ്രവൃ‍ത്തി പരിചയമുള്ളവരുടെ ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. യുഎഇയിലെ പ്രധാന എയർ പോർട്ടുകൾ ഉപയോഗിച്ചു ചെലവു കുറഞ്ഞ സർവീസാണ് കമ്പനിയുടെ ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends