Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വെറും 179 ദിർഹത്തിന് നാട്ടിലെത്താം ...യുഎഇയുടെ അൾട്രാ ലോ കോസ്റ്റ് എയർലൈനായ വിസ് എയർ അബുദാബി ഇനി ഇന്ത്യയിലേക്കും

05 MAY 2023 06:51 PM IST
മലയാളി വാര്‍ത്ത


യുഎഇയുടെ അൾട്രാ ലോ കോസ്റ്റ് എയർലൈനായ വിസ് എയർ അബുദാബി ഇനി ഇന്ത്യയിലേക്കും വി ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചെന്നും പൂർത്തിയാകുന്ന മുറയ്ക്ക് റൂട്ടുകൾ അനൗൺസ് ചെയ്യുമെന്നും വിസ് എയർലൈൻ മാനേജിങ് ഡയറക്ടർ ജൊഹാൻ എയ്ദ്‌ഗെൻ പറഞ്ഞു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാവുന്നത്. ആ വിപണിയുടെ ഭാഗമാവാൻ തങ്ങളും ആഗ്രഹിക്കുന്നു. നിലവിൽ ഇതിന് ആവശ്യമായ അനുമതികൾ നേടുന്ന ഘട്ടത്തിലാണ്. അത് പൂർത്തിയായാൽ റൂട്ടുകൾ പ്രഖ്യാപിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ വിസ് എയർ അബുദാബി ശ്രമം തുടങ്ങിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ പരിമിതമായ റൂട്ടുകളിലേക്ക് മാത്രം സർവീസ് നടത്തുന്ന വിസ് എയർ അബുദാബി ഈ വർഷം വലിയ തോതിലുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. ചെലവ് കുറഞ്ഞ യാത്രകൾക്ക് കൂടുതൽ ആവശ്യക്കാരുള്ള വിപണികളാണ് തങ്ങൾ തെരഞ്ഞെടുക്കുന്നതെന്ന് വിസ് എയർ മാനജിങ് ഡയറക്ടർ പറയുന്നു.

ആകെ 24 രാജ്യങ്ങളിലേക്ക് നിലവിൽ സർവീസ് നടത്തുന്ന വിസ് എയറിന്റെ മാതൃകമ്പനി അബുദാബിയിൽ നിന്ന് മാത്രം 11 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. നിലവിൽ എട്ട് വിമാനങ്ങളുള്ള വിസ്, അടുത്ത ഒരു വർഷത്തിനുള്ളിൽ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 1.2 മില്യൺ യാത്രക്കാരാണ് വിസ് എയറിൽ യാത്ര ചെയ്തത്. 2023 പൂർത്തിയാകുന്നോടെ ഇത് രണ്ട് മില്യണിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

അബുദാബി സർക്കാറിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനി, പുതിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കുന്നതിന് പുറമെ പ്രധാന നഗരങ്ങളിലേക്കെല്ലാം ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് തുടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇന്ത്യയിലെ വലിയ നഗരങ്ങളായിരിക്കുമോ സർവീസ് തുടങ്ങാൻ തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് നിലവിൽ സർവീസുകൾ കുറവുള്ള എല്ലാ നഗരങ്ങളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അബുദാബിയിൽ നിന്നും യുഎഇയിൽ നിന്നും അഞ്ച് മുതൽ ആറ് മണിക്കൂർ വരെയുള്ള സമയം കൊണ്ട് പറന്നെത്താവുന്ന നഗരങ്ങളിലേക്ക് വ്യാപകമായി കുറഞ്ഞ ടിക്കറ്റിലുള്ള സർവീസുകൾ നടത്താനാണ് വിസ് എയർ അബുദാബി ലക്ഷ്യമിടുന്നത്.

179 ദിർഹത്തിന് ടിക്കറ്റുകൾ വിറ്റ് ശ്രദ്ധ നേടിയ കമ്പനി കൂടിയാണ് വിസ് എയർ അബുദാബി. ഇത്തരത്തിൽ വമ്പൻ ഡിസ്‍കൗണ്ടുകൾ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള സർവീസുകളിലും കൊണ്ടുവരുമെന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നു. വലിയ ഡിസ്‍കൗണ്ടുകൾ വേണ്ടവർക്ക് പ്രത്യേക ഡിസ്‍കൗണ്ട് ക്ലബ്ബുമുണ്ട്. 179 ദിർഹത്തിനും അതിലും കുറഞ്ഞ നിരക്കിലുമൊക്കെ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും നിശ്ചിത എണ്ണം സീറ്റുകൾ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്കായി മാറ്റിവെയ്ക്കുമെന്നും കമ്പനി പറയുന്നു. എന്നാൽ വിവിധ സീറ്റുകളിൽ വിവിധ തരത്തിലുള്ള നിരക്ക് തന്നെയായിരിക്കും ഈടാക്കുക. അവസാന നിമിഷം വരെ ടിക്കറ്റെടുക്കാൻ കാത്തിരിക്കാതെ രണ്ടോ മൂന്നോ മാസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വൻ നേട്ടം കൊയ്യാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

179 ദിർഹം മുതൽ ടിക്കറ്റ് നൽകുന്ന വിസ് എയറിന്റെ ചെലവ് കുറഞ്ഞുള്ള യാത്ര വിവിധ രാജ്യങ്ങളിൽ വളരെ ജനപ്രിയമാണ്. ഇന്ത്യ, പാകിസ്താൻ റൂട്ടുകൾ വരുന്നതോടെ കുറഞ്ഞ ചെലവിൽ വിമാനനിരക്കുകളും സമാനമായ മറ്റ്കിഴിവുകളുംവിസ് എയർലൈൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends