റിയാദില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച നാലുമലയാളികളില്‍ രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു. നാലുമലയാളികള്‍ ഉള്‍പ്പെടെ ആകെ ആറുപേരാണ് അപകടത്തില്‍ മരിച്ചത്. മറ്റു രണ്ടു മലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല.
മലപ്പുറം കുറ്റിപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുള്‍ ഹക്കിം (31) മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ റിയാദിലെ ശുമെയ്‌സി ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
റിയാദിലെ ഖാലിദിയ്യയില്‍ പെട്രോള്‍പമ്പ് ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളി പുലര്‍ച്ചെ 1.30നാണ് അഗ്‌നിബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ മൂന്നുപേര്‍ക്ക് വ്യാഴാഴ്ചയാിരുന്നു ഇഖാമ ലഭിച്ചത്. ഷോര്‍്ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിലെ എ.സിയില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീപിടിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























