Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് തേളിൻ്റെ കുത്തേറ്റു, ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി, വിമാനം ലാൻഡ് ചെയ്ത ഉടൻ വൈദ്യസഹായം നൽകി യുവതിയെ ആശുപത്രിയിലെത്തിച്ചെന്ന് എയർ ഇന്ത്യ

06 MAY 2023 04:41 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് തേളിൻ്റെ കുത്തേറ്റായുള്ള വാർത്തയാണ് പുറത്തുവരുന്നത്. വാർത്ത സ്ഥിരീകരിച്ച എയർഇന്ത്യ തേളിന്റെ കടിയേറ്റ യാത്രക്കാരിക്ക് ചികിത്സ നൽകിയെന്നും അവർ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഏപ്രിൽ 23നായിരുന്നു സംഭവം. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയെയാണ് തേൾ കുത്തിയത്.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരിയായ യുവതിയെ വൈദ്യസഹായം നൽകി ആശുപത്രിയിലെത്തിച്ചെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. വിമാനം ലാൻഡ് ചെയ്ത ഉടൻ തേളിൻ്റെ കടിയേറ്റ യാത്രക്കാരിയെ വിമാനത്താവളത്തിലെ ഡോക്ടർ എത്തി പരിശോധിച്ചു, തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. ഞങ്ങളുടെ ഉദ്യോഗസ്ഥർ തന്നെയാണ് യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ചത്.

ഡിസ്ചാർജ് ചെയ്യുന്നതുവരെ അവർക്ക് വേണ്ട എല്ലാ പിന്തുണയും സഹായവും ഞങ്ങൾ നൽകിയെന്നും എയർഇന്ത്യ വക്താവ് പറഞ്ഞു.യാത്രാക്കാരെ ഇറക്കിയതിന് പിന്നാലെ എയർ ഇന്ത്യയുടെ എഞ്ചിനീയറിംഗ് സംഘം വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് വിമാനത്തിൽ ഫ്യുമിഗേഷൻ പ്രക്രിയയും നടത്തി. യാത്രക്കാരിക്ക് ഉണ്ടായ വേദനയിലും അസൗകര്യത്തിലും ഞങ്ങൾ ആത്മാ‍ർത്ഥമായി ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ പറഞ്ഞു.

നേരത്തെ ഡല്‍ഹിയില്‍ നിന്ന് നെവാര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൽ വ്വാലിനെ കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. എയര്‍ ഇന്ത്യയുടെ ബി-777-300ഇ ആര്‍ വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് വവ്വാലിനെ കണ്ടതിയത്. വിമാനം പറന്നയുടന്‍ തന്നെ വവ്വാലിനെ കണ്ടെത്തിയതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു.

തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ധനം കടലില്‍ ഒഴുക്കിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നവാര്‍ക്കിലേക്ക് അയച്ചു. ഡല്‍ഹിയില്‍ തിരിച്ചിറക്കിയ ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നിന്ന് ചത്ത വവ്വാലിനെ കണ്ടെത്തുകയായിരുന്നു. വിമാനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റുന്നതിനിടെ അവരുടെ വാഹനത്തില്‍ നിന്നാകാം വവ്വാല്‍ എത്തിയതാകാം എന്നാണ് അധികൃതർ ഇതിൽ വിശദീകരണം നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends