Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

മൂക്കറ്റം കുടിച്ച് ബഹളം...! വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സീറ്റിലിരിക്കാതെ ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ, സംഭവം എയർ ഇന്ത്യയിൽ

19 JUNE 2023 04:22 PM IST
മലയാളി വാര്‍ത്ത

വിമാനത്തിൽവെച്ച് യാത്രക്കാർ അപമര്യാദയായി പെരുമാറുന്ന പല സംഭവങ്ങളും അടുത്തിടെയായി വാർത്തകളിൽ നിറയുകയാണ്. മദ്യപിച്ച് ബഹളം വയ്ക്കുക, ലഹരി ഉപയോഗിച്ച് അക്രമാസക്തമാകുക, മദ്യപിച്ച് എയർഹോസ്റ്റസിനോടുള്ള മോശമായ പെരുമാറ്റം, യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം തുടങ്ങി ഇത്തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെയായി പുറത്തുവരുന്നുണ്ട്. ഇപ്പോഴും സ്ഥിതിഗതികൾക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. തുടർച്ചയായി ഇത്തരം സംഭവങ്ങൾ അവർത്തിക്കപ്പെടുകയാണ്.

ഇപ്പോൾ എയർ ഇന്ത്യാ വിമാനത്തിലും അത്തരത്തിൽ നാടകീയ ഒരു സംഭവം അരങ്ങേറി. ദോഹയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കോട്ടയം സ്വദേശി ജിസൻ ജേക്കബ് അറസ്റ്റിലായിരിക്കുകയാണ്. വിമാനം റൺവേയിലേക്കിറങ്ങുന്ന സമയത്താണ് മദ്യപിച്ച് യാത്രക്കാരൻ ബഹളംവെച്ചത്. സീറ്റിലിരിക്കാതെ ബഹളം തുടർന്നപ്പോൾ പൈലറ്റ് പരാതി നൽകുകയായിരുന്നു.

അതേസമയം ടേക്ക് ഓഫ് ചെയ്യാൻ പോലും കഴിയാത്ത തരത്തിൽ ഒരു യാത്രക്കാരൻ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതും വാർത്തയായിരുന്നു. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വെച്ചാണ് ഈ സംഭവം ഉണ്ടായത്. ബഹളമുണ്ടാക്കുകയും പൊലീസുകാരെ മര്‍ദിക്കുകയും ചെയ്‍ത ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ടേക്ക് ഓഫിന് സമയമായിട്ടും ഇയാൾ വിമാനത്തിൽ കിടന്ന് ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് വിവരം വിമാന ജീവനക്കാരാണ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്. ഇയാളെ ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. കോടതി കേസില്‍ പ്രാഥമിക വാദം കേട്ടതിന് ശേഷം കേസ് പരിഗണിക്കുന്നതിനായി മാറ്റിവെയ്ക്കുകയായരുന്നു

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ചു, പൊതുസ്ഥലത്തു വെച്ച് മദ്യപിച്ചു, പൊലീസുകാരെ പരസ്യമായി അപമാനിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 43 വയസുകാരനായ സൗദി പൗരനാണ് വിചാരണ നേരിടുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊതുസ്ഥലത്ത് മദ്യപിച്ചത് ഒഴികെയുള്ള മറ്റ് കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിക്കുകയായിരുന്നു. വിമാനത്തില്‍ ഒരു യാത്രക്കാരന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്നും അതുകാരണം ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമുള്ള വിവരം വിമാന ജീവനക്കാരാണ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്.

യാത്രക്കാരന്‍ സ്വബോധത്തിലല്ലെന്നും ഇവര്‍ പറഞ്ഞു. ഇതനുസരിച്ച് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ വിമാനത്തിനകത്തേക്ക് ചെന്നു. തങ്ങള്‍ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ഇയാളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രണ്ട് പേരെയും തള്ളിമാറ്റിയ പ്രതി ഇവരെ മര്‍ദിക്കാന്‍ ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചുവെങ്കിലും ഇയാളെ പെപ്പര്‍ സ്‍പ്രേ ഉപയോഗിച്ച് കീഴടക്കി പുറത്തെത്തിച്ചു.

എന്നാല്‍ അവിടെ നിന്ന് വീണ്ടും അകത്തേക്ക് ഓടിയ ഇയാള്‍ സീറ്റില്‍ തന്നെ ഇരുന്നു. തടയാനെത്തിയ പൊലീസുകാരില്‍ ഒരാളുടെ ഷര്‍ട്ട് വലിച്ചുകീറിയെന്നും മറ്റൊരാളെ ചവിട്ടിയെന്നും ഇവരുടെ മൊഴിയില്‍ പറയുന്നു. പൊലീസുകാരുടെ ശരീരത്തിലേക്ക് തുപ്പുകയും അവരെ അസഭ്യം പറയുകയും ചെയ്‍തു. ഉദ്യോഗസ്ഥരില്‍ ഒരാളുടെ യൂണിഫോമില്‍ ഉണ്ടായിരുന്ന കൈവിലങ്ങ് തട്ടിയെടുത്ത് അയാളുടെ കഴുത്തില്‍ കുരുക്കാനും ശ്രമിച്ചു. ഒടുവില്‍ അറസ്റ്റ് ചെയ്‍ത് കീഴ്‍പ്പെടുത്തി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ച ശേഷമാണ് യാത്ര പുറപ്പെടാനായത്. മെഡിക്കല്‍ പരിശോധനയില്‍ പ്രതി മദ്യപിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്‍തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (45 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (59 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends