റാസല്‍ ഖൈമയില്‍ മലയാളിയായ യുവാവ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു

മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൊടുപുഴ പൂമാല പാലയ്ക്കത്തൊട്ടിയില്‍ ജോണിന്റെ (ബാബു) മകന്‍ ബിബിന്‍ ബാബു(25) വാണ് മരിച്ചത്. ഇന്നലെ രാവിലെ റോഡ് കുറുകെ കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്തുക്കള്‍ ചേര്‍ന്ന് സെയിഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒന്‍പതരയോടെ മരിച്ചു. മൃതദേഹം സെയിഫ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് പന്നിമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പളളിയില്‍. മാതാവ് : മേഴ്‌സി (തൊടുപുഴ മുട്ടത്ത് കുടുംബാംഗം). സഹോദരങ്ങള്‍: ബിനു (ടീച്ചര്‍, മൗണ്ട് കാര്‍മല്‍ കോളജ്, കോതമംഗലം), ബിജോ (വിദ്യാര്‍ഥി).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha