സൗദിയില്‍ ആറ് വയസിനുമുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കുന്നു

സൗദിയില്‍ ആറുവയസിനുമുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് രജിസ്‌ട്രേഷനും വിരലടയാളവും നിര്‍ബന്ധമാക്കുന്നു. പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സൗദിയില്‍ ഇപ്പോള്‍ താമസിക്കുന്ന വിദേശികള്‍ക്കൊപ്പം ഈ പ്രായത്തിലുള്ള കുട്ടികളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് തലാല്‍ അല്‍ ഷാല്‍ഹൗബ് നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തവര്‍ക്ക് വിദേശ കുടുംബ സേവനങ്ങള്‍ ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
നേരത്തെ 16 വയസിനുമുകളിലുള്ളവര്‍ക്കുമാത്രമായിരുന്നു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha