പുതിയ മുഖവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം

അത്യാധുനിക സംവിധാനങ്ങളോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ തുറക്കുന്ന കോണ്‍കോഴ്‌സ് ഡിയുടെ പരീക്ഷണ പ്രവര്‍ത്തനത്തില്‍ \'യാത്രക്കാരാകാന്‍\' പൊതുജനങ്ങള്‍ക്ക് അവസരം. 1.9 ബില്യണ്‍ ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന കോണ്‍കോഴ്‌സ് ഡിയുടെ \'പബ്ലിക് റെഡിനെസ് ട്രയലി\'ലേക്കാണ് യുഎഇ നിവാസികളെ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് യുഎഇ നിവാസികള്‍ക്ക് യാത്രക്കാരായി പരീക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാം.
യാത്രക്കാര്‍ എന്ന നിലയില്‍ 2500 വൊളന്റിയര്‍മാരെയാണ് വേണ്ടത്. എഴുപതിലേറെ വിമാനങ്ങള്‍ക്കു സൗകര്യമൊരുക്കാന്‍ ശേഷിയുള്ള കോണ്‍കോഴ്‌സ് ഡിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ നേരത്തെ പല പരീക്ഷണ പ്രവര്‍ത്തനങ്ങളും വഴി വിലയിരുത്തിയിരുന്നു.
ഇത്തവണ വിമാനത്താവളത്തിലെ പ്രവര്‍ത്തനത്തിനു സമാനമായ നടപടികളെടുത്ത് സംവിധാനങ്ങള്‍, സൗകര്യങ്ങള്‍, ജീവനക്കാരുടെ ഒരുക്കം തുടങ്ങിയവയാണ് ലൈവായി പരീക്ഷിക്കുന്നത്. ഫെബ്രുവരി ആറിനുള്ള പരീക്ഷണ പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍, പുരുഷന്‍മാര്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാകും.
ആഗമനം, ഡിപ്പാര്‍ചര്‍, ട്രാന്‍സിറ്റ്, യാത്രക്കാരുടെ നീക്കം, ദിശാസൂചികകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തും. പൊലീസ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ എന്നിവയുടെ പ്രവര്‍ത്തനം, ഏകോപനം തുടങ്ങിയവ സംബന്ധിച്ചും പരിശോധനയുണ്ടാകും. വിമാനത്താവളത്തിന്റെ ശേഷി ഒന്‍പത് കോടി യാത്രക്കാരെന്ന നിലയില്‍ ഉയരുമ്പോള്‍ കണ്‍കോഴ്‌സ് ഡിയുടെ പ്രവര്‍ത്തനം നിര്‍ണായകമാകുമെന്ന് ദുബായ് എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha