വാഹനം ഓടിക്കുമ്പോള്‍ സെല്‍ഫി എടുക്കരുതേ
ദുബായില്‍ ഡ്രൈവിങിനിടെ സെല്ഫിയെടുക്കുന്നവര്ക്ക് കനത്ത പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ പോയിന്റുകളും. സെല്‍ഫി എടുക്കുന്ന സമയം സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലാകുമെന്നതിനാലാണ് ശിക്ഷ. 200 ദിര്‍ഹവും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ.
വാഹനമോടിക്കുന്നതിനിടിയില് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് തുല്യമായ നിയമലംഘനമാണ് സെല്‍ഫി എടുക്കുന്നതിലൂടെ കണക്കാക്കുന്നത്. സെല്‍ഫി എടുക്കുന്നതിലൂടെ പലരും അപകടത്തിലാണ് എത്തിച്ചേരുന്നത്.സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ട്.
അതില്‍ പകുതിയിലധികവും സംഭവിച്ചതാകട്ടെ ഇന്ത്യിയിലും. സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടയില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് 2015ലെ റിപ്പോര്‍ട്ട് വാഷിങ്ടണ്‍ പോസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഏറ്റവും ഒടുവില്‍ മൂന്ന് പെണ്‍കുട്ടികളാണ് സെല്‍ഫി എടുക്കുന്നതിനിടെ അറബി കടലില്‍ മുങ്ങി മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha