ജനനായകന് ജനങ്ങളുടെ അംഗീകാരം... ഷെയ്ഖ് മുഹമ്മദിന് ഫേസ്ബുക്ക് ലൈക്ക് 31 ലക്ഷം
യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ജനങ്ങളുടെ അംഗീകാരം. ഗള്‍ഫ് മേഖലയിലെ ഭരണാധികാരികളില്‍ ഫേസ് ബുക്കിലാണ് ഷെയ്ഖ് ഒന്നാമതെത്തിയത്. ഷെയ്ഖ് മുഹമ്മദിന്റെ പേജിനു ലഭിച്ച ലൈക്കുകള്‍ 31 ലക്ഷം കവിഞ്ഞു. ജനകീയനായ ഭരണാധികാരി എന്ന നിലയ്ക്ക് അദ്ദേഹത്തിന് ആരാധകര്‍ കൂടുകയാണ്. വിവിധ സമൂഹമാധ്യമങ്ങളിലായി 1.14 കോടിയിലേറെ പേര് അദ്ദേഹത്തെ ഫോളോ ചെയ്യുന്നു. 2009 ല്‍ ഫെയ്സ് ബുക്കില്‍ അക്കൗണ്ട് തുടങ്ങിയ അദ്ദേഹം എല്ലാ സമൂഹമാധ്യമങ്ങളിലും സജീവമാണ്.
ഗള്‍ഫ് മേഖലയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഷെയ്ഖ് മുഹമ്മദ് മധ്യപൂര്‍വദേശത്തെ നേതാക്കളില്‍ മൂന്നാം സ്ഥാനത്തുണ്ട്. മുഹമ്മദ് മുര്‍സിയെ പുറത്താക്കി ഈജിപ്തില്‍ അധികാരത്തിലെത്തിയ ജനറല്‍ ഫത്തേ അല്‍ സിസിക്കാണ് മധ്യപൂര്‍വദേശത്ത് ഏറ്റവും കൂടുതല്‍ ലൈക്ക്. ജോര്‍ദാന്‍ രാജ്ഞി റാനിയ ആണു രണ്ടാംസ്ഥാനത്ത്. സിസിയെ 60 ലക്ഷം പേരും റാനിയയെ 55 ലക്ഷം പേരും പിന്തുടരുന്നു.
ആഗോളതലത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കാണ് ഒന്നാം സ്ഥാനം. നാലരക്കോടിയിലേറെ ആളുകളാണ് ഒബാമയെ പിന്തുടരുന്നത്. നാലു കോടിയിലേറെ പേരുടെ ലൈക്കുകളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തൊട്ടുപിന്നിലുണ്ട്. ലോകനേതാക്കളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകളെക്കുറിച്ചു പഠനം നടത്തുന്ന ബര്‍സന്‍ മാര്‍സ്ടെല്ലര്‍ എന്ന ഏജന്‍സിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha