Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

യാത്രക്കാരന്‍റെ ഒറ്റ ചോദ്യം... വിമാനം വൈകിയത് 5 മണിക്കൂറിലേറെ...

01 JULY 2024 04:34 PM IST
മലയാളി വാര്‍ത്ത

ചില യാത്രക്കാർ ഉണ്ടാക്കുന്ന ഓരോ പൊല്ലാപ്പ് വിമാന ജീവനക്കാർക്ക് മാത്രമല്ല. എയർപ്പോർട്ട് ജീവനക്കാർക്കും തലവേദനയായി മാറിയിരിക്കുകയാണ്. യാത്രക്കായി എത്തുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായാൻ പിന്നെ പറയേണ്ട. വിമാനത്താവളത്തിലെ സൂക്ഷ്മ പരിശോധന കണ്ടുള്ള യാത്രക്കാരന്‍റെ ഒറ്റ ചോദ്യം കാരണം അഞ്ച് മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. യാത്രക്കാരന്‍ പ്രകോപിതനായി ബോംബുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. പിന്നെ നിമിഷങ്ങൾക്കുള്ളിൽ അവിടെ നടന്നത് വൻ പരിശോധനയാണ്.

വെള്ളിയാഴ്ച കൊൽക്കത്തയിൽ നിന്ന് പുനെയിലേക്കുള്ള വിമാനത്തില്‍ യാത്രക്കാര്‍ ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെയാണ് യാത്രക്കാരന്‍റെ പുലിവാലു പിടിച്ച ചോദ്യം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പറയുന്നതനുസരിച്ച് ലഗേജുകള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സൂക്ഷമമായി പരിശോധിക്കുന്നത് കണ്ട യാത്രക്കാരില്‍ ഒരാള്‍ പെട്ടെന്ന് പ്രകോപിതനാകുകയായിരുന്നു. പിന്നാലെ ‘അതിലെന്താ ബോംബ് ഉണ്ടോ?’ എന്ന് യാത്രക്കാരന്‍. ബോംബ് എന്ന് കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞെത്തി.

പകുതി യാത്രക്കാര്‍ കയറിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി വിശദമായ പരിശോധന. യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ച് പെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാർക്ക് ബോംബ് ഇല്ലെന്ന് ഉറപ്പ് വന്നതോടെയാണ് സമാധാനമായത്. തിരച്ചിലില്‍ ഒന്നും കണ്ടെത്താത്തിനെ തുടര്‍ന്ന് യാത്ര ആരംഭിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

 

 

 

ഇതിനകം വിമാനം അഞ്ചുമണിക്കൂറിലധികം വൈകിയിരുന്നു. ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം വൈകീട്ട് 5:30 നാണ് പുറപ്പെട്ടത്. ഏപ്രിലിൽ മാത്രം രണ്ട് തവണയാണ് കൊൽക്കത്ത വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായത്. അതുകൊണ്ട് തന്നെ യാത്രക്കാരന്റെ ചോദ്യം നിസ്സാരമായി കാണാൻ അധികൃതർക്ക് കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് വിമാനത്താവളങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends