Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

വീണ്ടും കയ്യടി വാങ്ങി കൂട്ടുകയാണ് സുരേഷ് ഗോപി..സൂപ്പർതാരങ്ങളായി ശുചീകരണത്തൊഴിലാളികൾ...നടുവേദന കാരണം കുഷ്യനില്ലാത്ത പ്രത്യേക കസേരയിലാണ് സുരേഷ് ഗോപി ഇരുന്നത്...

07 JULY 2024 01:28 PM IST
മലയാളി വാര്‍ത്ത

അമ്പോ മന്ത്രിയെന്നൊക്കെ പറഞ്ഞാൽ ഇതാണ് . നമ്മുടെ കേന്ദ്ര മന്ത്രി ആയിട്ടുള്ള സുരേഷ് ഗോപിയെ സ്‌ക്രീനിൽ കാണുമ്പൊൾ ചില കടിച്ച പൊട്ടാത്ത ഡയലോഗുകൾ ഒക്കെ എടുത്തു അമാനമാടുമ്പോൾ നമ്മുക്ക് രോമാഞ്ചം വരും. എന്നാൽ അതൊക്കെ സിനിമയിലെ നടക്കു എന്ന് നമ്മൾ പറയും . എന്നാൽ സിനിമയിൽ മാത്രമല്ല നടക്കുക . സുരേഷ് ഗോപി അത് ജീവിതത്തിലും കാണിച്ചു തരികയാണ് . അതും തന്റെ പ്രവർത്തിയിലൂടെ . സുരേഷ് ഗോപി എന്ത് ചെയുവാണെന്ന് നോക്കി നടക്കുകയാണ് ചിലർ . എവിടെങ്കിലും അദ്ദേഹം വീണു പോയാൽ അതിൽ കേറി പിടിക്കാല്ലൊ . പക്ഷെ വീണ്ടും വീണ്ടും കയ്യടി വാങ്ങി കൂട്ടുകയാണ് സുരേഷ് ഗോപി . ഇപ്പഴിതാ.

 

ഭാരത് പെട്രോളിയം കോർപ്പറേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് സിൽവർഹിൽസ് പബ്ലിക് സ്കൂളിൽ നടന്ന ‘സ്വച്ഛത പഖ്വാഡാ’ പ്രചാരണപരിപാടി ഇനിയാരും അത്രപെട്ടെന്നൊന്നും മറക്കില്ല. എല്ലാവർക്കും ഓർമ്മയുണ്ടാകും ആ മുഖങ്ങൾ. സിൽവർഹിൽസ് പബ്ലിക് സ്കൂൾ ശുചീകരണവിഭാഗത്തിലെ ജോലിക്കാരാണ് ഒറ്റദിവസംകൊണ്ട് സൂപ്പർതാരങ്ങളായത്. അവർക്ക് അത്രകണ്ട് പ്രാധാന്യമുണ്ടെന്ന് ഓർമ്മപ്പെടുത്തിയതാവട്ടെ സൂപ്പർസ്റ്റാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും.ശുചിത്വമാർന്ന ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ശുചീകരണവിഭാഗം ജീവനക്കാരെ ആദരിക്കാൻ തീരുമാനിച്ചത്. ആദരം ഏറ്റുവാങ്ങി ഇവർ സ്റ്റേജിൽ നിൽക്കെയാണ് പെട്ടെന്ന് കേന്ദ്രമന്ത്രിയുടെ അനൗൺസ്‌മെന്റ് വന്നത് -ആദരം ഏറ്റുവാങ്ങിയവരെല്ലാം വേദിയിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ സീറ്റുകളിൽ ഇരിക്കുക,

നിങ്ങളാണ് ഇന്നത്തെ താരങ്ങൾ.എന്തുചെയ്യണമെന്നറിയാതെ അവർ പരസ്പരം നോക്കി. എല്ലാവരും നോക്കിനിൽക്കാതെ വന്നിരിക്കൂ... പിന്നാലെവന്നൂ കേന്ദ്രമന്ത്രിയുടെ നിർബന്ധം. പതുക്കെവന്ന് സീറ്റുകളിലിരിക്കുമ്പോഴും മിക്കവരുടെയും മുഖത്ത് ഞെട്ടൽമാറിയിരുന്നില്ല. അപ്പോഴേക്കും സൂപ്പർതാരം വന്ന് എല്ലാവരുടെയും സീറ്റിന് പിന്നിലായിനിന്നു. മറ്റ് വിശിഷ്ടാതിഥികളെയും വിളിച്ചുനിർത്തി. അതിഥികൾക്കൊപ്പം സന്തോഷവും സംഭ്രമവും നിറഞ്ഞ മുഖത്തോടെ സിൽവർഹിൽസിന്റെ സ്വന്തം ചേട്ടനും ചേച്ചിമാരും ക്യാമറകളിലും മനസ്സുകളിലും നിറഞ്ഞു.കെ. പ്രബീഷ്, സി. റോജ, കെ. ബിന്ദു, പി.ടി. അജിത, എം. സിന്ധു, ടി.കെ. ഷീജ, സുമ ഉണ്ണികൃഷ്ണൻ, കെ.പി. സുനിത, കെ.പി. ലിസി, കെ. സീന എന്നിവരാണ് ആദരമേറ്റുവാങ്ങിയ ജീവനക്കാർ.നടുവേദന കാരണം കുഷ്യനില്ലാത്ത പ്രത്യേക കസേരയിലാണ് അദ്ദേഹം ഇരുന്നത്.

 

അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം സംഘാടകർ കസേര മാറ്റിനൽകുകയായിരുന്നു. വലിയ കസേരകൾക്ക് നടുവിലെ ചെറിയ പ്ലാസ്റ്റിക് കസേര, കാര്യമറിയാത്തതിനാൽ എം.പി.യും എം.എൽ.എ.യുമടക്കമുള്ളവർക്കിടയിൽപ്പോലും ചർച്ചയുമായി.: ‘മനോഹരമായ തീരമാണ് കോഴിക്കോട് ബീച്ച്. ആ ബീച്ചിനെ നമുക്ക് സുന്ദരമായി സൂക്ഷിക്കേണ്ടേ.ചിങ്ങം പിറന്നുകഴിഞ്ഞ്, വലിയ മഴ പോയാൽ ഒരുദിവസം ആ തീരം ശുചീകരിക്കാൻ നമുക്കൊന്നിച്ച് കൂടിക്കൂടേ. ഞാൻ വരും നിങ്ങളോടൊപ്പം ചേരാൻ’’ -കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചപ്പോൾ സദസ്സിൽനിന്ന് ഹർഷാരവമുയർന്നു. ഒപ്പം ഞങ്ങളുണ്ടാവുമെന്ന മറുപടിയും.

 

അതെ സമയം ഇവിടെ ഒരു മന്ത്രിയെ കൂവി ഇറക്കി വിട്ടിരിക്കുകയാണ് ജനം ആലപ്പുഴയിലെ പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രി സജി ചെറിയാന്റെ പ്രസം​ഗത്തിനിടെ കൂകി വിളി ഉയർന്നത്. നിരവധി പേരാണ് സദസിലുണ്ടായിരുന്നത്.മദ്യപിച്ചെത്തിയ ആളാണ് കൂകി വിളിച്ചതെന്നാണ് വിവരം. ഇയാളെ പിടിച്ചുമാറ്റാൻ വേദിയിൽ നിന്ന് മന്ത്രി നിർദേശിച്ചു. തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ ഇയാളെ പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചു. ഇതിനിടെ പരിപാടിയുടെ സംഘാടകരെത്തി കൂകിയയാളെ കൈകാര്യം ചെയ്യാൻ നോക്കിയതോടെ പരിപാടി അലങ്കോലമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (5 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (5 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (6 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (6 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (7 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (8 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (8 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (10 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (15 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (15 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (16 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (16 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (16 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (16 hours ago)

Malayali Vartha Recommends