രണ്ട് മലയാളി കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര് ഒമാനില്‍ ബസ് അപകടത്തില്‍ മരിച്ചു
ഒമാനിലെ നിസ്വയിലില് നിന്നും വിനോദ സഞ്ചാരത്തിനു പോയ കുട്ടികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് രണ്ട് മലയാളി കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. നിസ്വ ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശി അബ്ദുള്‍ കബീറിന്റെ മകന് മുഹമ്മദ് ഷമ്മാസ് , കോട്ടയം കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി സിജാദിന്റെ മകള്റൂയ അമന ്എന്നിവരാണ് മരിച്ച മലയാളി കുട്ടികള്‍. ഈ സ്കൂളിലെ അധ്യാപിക മഹാരാഷ്ട്ര സ്വദേശി ദീപാലി സത്തേയിയും മരിച്ചവരില്‍ ഉള്‍പ്പെടും സ്വദേശികളായ രണ്ട് ബസ്സ് ജീവനക്കാരാണ് മരിച്ച മറ്റുള്ളവര്‍ നിസ്വ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി ബഹലയിലേക്ക് വിനോദ സഞ്ചാരത്തിനു പോയ ബസ്സാണ് അപകടത്തില്‍പെട്ടത്. മൂന്നു വിദ്യാര്‍ഥികള്‍ നിസ്വ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha