ഗള്‍ഫ് രാജ്യങ്ങളില്‍ തണുപ്പ് ശക്തമാകുന്നു
ഗള്‍ഫ് രാജ്യങ്ങളില്‍ തണുപ്പ് ശക്തമാകുന്നു. യുഎഇയുടെ ചില ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലെത്തി. റാസല്‍ഖൈമ ജബല്‍ ജെയ്സില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. റാസല്‍ഖൈമയിലെ ജബല്‍ജെയ്സ് പര്‍വതനിരകളിലാണ് മൈനസ് ഡിഗ്രിയിലേക്ക് താപനില താഴ്ന്നത്. പുലര്‍ച്ചെ 12.15നായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് പോയിന്റ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ്. ഇതോടെ യുഎഇ അതിശൈത്യത്തിലേക്ക് നീങ്ങി.
വള്ളിയാഴ്ച രാവിലെ മുതല്‍ തണുപ്പ് വര്‍ധിച്ചിരുന്നുവെങ്കിലും രാത്രിയോടെ ശതക്തമായി. രാജ്യത്ത് തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആഴ്ച താപനില നാലു ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അറേബ്യന്‍ ഗള്‍ഫില്‍ അനുഭവപ്പെട്ട ന്യൂനമര്‍ദം മൂലമുണ്ടായ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റാണ് ഗള്‍ഫിനെ കൂടുതല്‍ തണുപ്പിച്ചത്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കുവൈത്തിലെ അബ്ദലിയില് കഴിഞ്ഞ ദിവസം മൈനസ് ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. കുവൈത്ത്, സൗദിയിലെ റിയാദ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസാണ്. ദമാം, മദീന എന്നിവിടങ്ങളില്‍ അഞ്ചും ദോഹ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ 11 ഡിഗ്രിയുമാണ് കുറഞ്ഞ താപനില. പതിനാലടി വരെ തിരമാല ഉയരാന്‍ സാധ്യതയുളളതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha