വിസിറ്റ് വിസയിൽ എത്തിയത് അഞ്ചുമാസം മുൻപ്, യുഎഇയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുഎഇയിൽ ഗ്രാഫിക് ഡിസൈനർ ആയ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഷാർജയിലാണ് സംഭവം. ആലപ്പുഴ വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് (40) ആണ് മരിച്ചത്. അഞ്ചുമാസം മുൻപാണ് ജോസ് വിസിറ്റ് വിസയിൽ ഷാർജയിൽ എത്തിയത്.
ജോസ് കെട്ടിടത്തിൽ നിന്ന് വീണു മരണപ്പെട്ടെന്ന് ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഭാര്യ: അഞ്ജലി ജോസ്. മക്കൾ: ലീസ് മരിയ (12), ലിയോൺ (11) എന്നിവരാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha