വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യം വിടാത്തവര്‍ക്ക് സൗദിയില്‍ ശിക്ഷ കര്‍ശനമാക്കി
വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യം വിടാത്തവര്‍ക്കും അവരെ സംരക്ഷിക്കുന്നവര്ക്കുമെതിരേ സൗദി അറേബ്യയില്‍ ശിക്ഷാ നടപടി കര്‍ശനമാക്കി. പിടിക്കപ്പെടുന്ന വിദേശികള്‍ മൂന്നു വര്‍ഷത്തേക്കു സൗദിയില്‍ പ്രവേശിക്കുന്നതു വിലക്കും. വിദേശിക്കും തൊഴിലുടമയ്ക്കും പതിനായിരം റിയാല്‍ വീതം പിഴയും ചുമത്തും. കൂടാതെ സ്പോണ്സര്ക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തും.
പിഴ ഒടുക്കിയാല്‍ മാത്രമേ വിദേശികളെ നാടുവിടാന്‍ അനുവദിക്കുവെന്നു പാസ്പോര്‍ട്ട് വിഭാഗം മേധാവി സുലൈമാന്‍ അല്‍ ശുഹൈബാനി പറഞ്ഞു. ബിസിനസ് വിസ, സന്ദര്‍ശക വിസ, ഹജ്, ഉംറ വിസകള്‍ക്കും നിയമം ബാധകമാണ്. വിസാ കാലാവധിക്കുളളില്ത്തന്നെ സന്ദര്‍ശകരുടെ സ്വദേശങ്ങളിലേക്കുളള മടക്കം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സ്പോണ്സര്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha