Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!

29 JULY 2026 08:06 PM IST
മലയാളി വാര്‍ത്ത


പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികള്‍ നിലവിലുണ്ട്. അതിലൊന്നാണ് സാന്ത്വന പദ്ധതി.കേരളത്തിൽ 'സാന്ത്വന പദ്ധതി' എന്ന പേരിൽ പ്രധാനമായും രണ്ട് പദ്ധതികളാണുള്ളത്: നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന നോർക്ക റൂട്ട്സ് പ്രവാസി സാന്ത്വന ധനസഹായ പദ്ധതിയും, കുടുംബശ്രീയുടെ സാന്ത്വനം ഹോം കെയർ പദ്ധതിയും  . ഇതിൽ  'സാന്ത്വന പദ്ധതി' യാണ് പ്രവാസികൾക്ക് ഉള്ളത്

 വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം നല്‍കുന്ന ദുരിതാശ്വാസ പദ്ധതിയാണിത്. പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഒരുതവണ സാമ്പത്തിക സഹായം ഇതിലൂടെ ലഭിക്കും. ചികിത്സ, മരണം, വിവാഹം, സ്വദേശത്തേക്ക് മടങ്ങുന്ന ഭിന്നശേഷിയുള്ളവർക്ക് അവർക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കാണ് സാന്ത്വനം പദ്ധതിയിലൂടെ സഹായം ലഭിക്കുക. കോവിഡ് കാലത്തിനുശേഷം ഈ പദ്ധതിയുടെ കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും 1.5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്

 

 



ഇതിലൂടെ മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെയും വൈദ്യ സഹായത്തിനായി 50,000 രൂപ വരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിനായി 15000 രൂപ വരെയും ധനസഹായം ലഭിക്കും.  

ചികിത്സാ ധനസഹായം: ക്യാൻസർ, ഹൃദ്‌രോഗ ശസ്ത്രക്രിയ, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് പരമാവധി 50,000 രൂപ വരെയും, മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് 20,000 രൂപ വരെയും.  പ്രവാസികളുടെ പെൺമക്കളുടെ വിവാഹത്തിന് പരമാവധി 15,000 രൂപ.ഭിന്നശേഷി ഉപകരണങ്ങൾ: കൃത്രിമ കൈകാലുകൾ, വീൽചെയർ, ഊന്നുവടികൾ എന്നിവ വാങ്ങാൻ പരമാവധി 10,000 രൂപ.

കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ വ്യക്തികള്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷിക്കുന്ന സമയത്തും സാമ്പത്തിക സഹായം സ്വീകരിക്കുന്ന സമയത്തും പ്രവാസി വിദേശത്ത് ആയിരിക്കരുത്.  നാട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള കാലയളവ് വിദേശത്ത് ജോലി ചെയ്ത അത്രയും വർഷമോ അല്ലെങ്കിൽ പരമാവധി 10 വർഷമോ (ഏതാണോ കുറവ്) അതിൽ കൂടാൻ പാടില്ല.അപേക്ഷ സമർപ്പിക്കുമ്പോഴും സഹായം കൈപ്പറ്റുമ്പോഴും അപേക്ഷകന് മറ്റ് ജോലി ഉണ്ടായിരിക്കരുത്.

 
ഈ പദ്ധതിയിലൂടെ ഒരു തവണ വൈദ്യസഹായം ലഭിച്ച പ്രവാസി പിന്നീട് മരിച്ചാല്‍ ആശ്രിതര്‍ക്ക് ധനസഹായം ലഭിക്കില്ല. മരിച്ച പ്രവാസി അവിവാഹിതനാണെങ്കില്‍ അപേക്ഷിക്കുന്നയാള്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കല്‍ ആവശ്യത്തിനാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ അന്വേഷണ സമയത്ത് ഒറിജിനല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

വൈദ്യസഹായത്തിനാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഡോക്ടർ ഒപ്പിട്ട മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ ചെലവുകളുടെ ഒറിജിനൽ ബില്ലുകൾ., അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് (സാമ്പത്തിക സഹായം പ്രവാസിയുടെ ആശ്രിതര്‍ക്കാണെങ്കില്‍), ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
 
മരണ സഹായത്തിനാണെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറിൽ നിന്നുള്ള ലീഗൽ ഹെയർ (അവകാശ) സർട്ടിഫിക്കറ്റ്,  . അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെയോ ആധാറിന്റെയോ പകര്‍പ്പ്,  പുനര്‍വിവാഹമില്ലാത്ത സര്‍ട്ടിഫിക്കറ്റ് ( അന്വേഷണ സമയത്ത് ആവശ്യമെങ്കില്‍), ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

വിവാഹ ധനസഹായത്തിനാണെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്), അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും ഉപകരണത്തിനാണെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. കൂടാതെ, അപേക്ഷാ പ്രക്രിയയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥനോ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമോ ആവശ്യപ്പെട്ടേക്കാവുന്ന ഏതെങ്കിലും അധിക രേഖകളും ഹാജരാക്കണം. .

താല്പര്യമുള്ളവർക്ക് ഔദ്യോഗിക നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ഓൺലൈനായി നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾക്ക് ശേഷം നോർക്ക ഉദ്യോഗസ്ഥർ നേരിട്ട് അന്വേഷണം നടത്തി ബോധ്യപ്പെട്ട ശേഷമായിരിക്കും തുക അനുവദിക്കുക. സംശയങ്ങൾക്ക് നോർക്കയുടെ ഗ്ലോബൽ കോൺടാക്ട് സെന്ററിലെ 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91 8802 012345 (വിദേശത്തുനിന്ന്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
. വിജയകരമായ അപേക്ഷകള്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുകയും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നതുമാണ് പദ്ധതിയുടെ രീതി.

അപേക്ഷിക്കുന്നത്തിന് https://www.santhwana.norkaroots.kerala.gov.in/എന്ന ലിങ്കിൽ   പ്രവേശിച്ച ശേഷം ആദ്യമായി ഉപയോഗിക്കുന്നവർ 'Register' ബട്ടൺ ക്ലിക്ക് ചെയ്ത് അക്കൗണ്ട് നിർമ്മിക്കുക : രജിസ്റ്റർ ചെയ്ത യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് 'Login' ചെയ്യുക. : സാന്ത്വന പദ്ധതിയുടെ അപേക്ഷാ ഫോമിൽ ആവശ്യമായ വ്യക്തിഗത വിവരങ്ങളും പ്രവാസി വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.രേഖകൾ അപ്‌ലോഡ് ചെയ്യുക: വില്ലേജ് വരുമാന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് കോപ്പി, റേഷൻ കാർഡ്, ചികിത്സാ/വിവാഹ/മരണ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.സബ്മിറ്റ് ചെയ്യുക: വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കുക

നോർക്ക റൂട്ട്സ് പോർട്ടലിൽ സാന്ത്വന പദ്ധതിക്കായി രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോൾ :1. ഫയൽ ഫോർമാറ്റ് (File Format)അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പ്രധാനമായും PDF അല്ലെങ്കിൽ JPEG / JPG ഫോർമാറ്റുകളിൽ ആയിരിക്കണം.അപേക്ഷകന്റെ ഫോട്ടോയും ഒപ്പും എപ്പോഴും JPEG / JPG ഫോർമാറ്റിൽ തന്നെ തയ്യാറാക്കാൻ ശ്രദ്ധിക്കുക.

2. ഫയൽ സൈസ് (File Size)പൊതുവായി അപ്‌ലോഡ് ചെയ്യുന്ന ഓരോ രേഖയുടെയും ഫയൽ സൈസ് 1 MB-ൽ താഴെ (ചില സർട്ടിഫിക്കറ്റുകൾക്ക് പരമാവധി 500 KB വരെ) ആയിരിക്കണം.പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവയുടെ സൈസ് 50 KB-ൽ താഴെ ആയിരിക്കുന്നതാണ് അനുയോജ്യം.പ്രധാന മുൻകരുതലുകൾ:വ്യക്തത ഉറപ്പാക്കുക: മൊബൈലിൽ രേഖകളുടെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുമ്പോൾ അക്ഷരങ്ങളും സീലും വ്യക്തമായി കാണാം എന്ന് ഉറപ്പുവരുത്തുക.

മങ്ങലേറ്റ രേഖകൾ അപേക്ഷ നിരസിക്കപ്പെടാൻ കാരണമായേക്കാം.  

പിഡിഎഫ് ലയനം: പാസ്‌പോർട്ടിന്റെ മുൻ പേജ്, വിലാസമുള്ള പേജ്, എമിഗ്രേഷൻ പേജുകൾ എന്നിവ വെവ്വേറെ അപ്‌ലോഡ് ചെയ്യുന്നതിന് പകരം അവയെല്ലാം ഒറ്റ PDF ഫയലാക്കി മാറ്റി അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്.ഫയലിന്റെ പേര്: അപ്‌ലോഡ് ചെയ്യുന്ന ഫയലുകളുടെ പേരിൽ (File name) സ്പെഷ്യൽ കാരക്ടറുകൾ (ഉദാഹരണത്തിന്: @, #, $, *, %, / ) ഒഴിവാക്കുക. passport.pdf അല്ലെങ്കിൽ income_certificate.jpg എന്നിങ്ങനെ ലളിതമായ പേരുകൾ നൽകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends