Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതടക്കം ഇന്ത്യയും സൗദിയം തമ്മില്‍ അഞ്ചു ധാരണപത്രങ്ങള്‍ ഒപ്പു വെച്ചു

04 APRIL 2016 10:14 PM IST
മലയാളി വാര്‍ത്ത.

പ്രവാസികളുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കുന്നതടക്കം ഇന്ത്യയും സൗദിയും തമ്മില്‍ അഞ്ചു ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തെനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചത്. 

ഇന്ത്യയില്‍നിന്ന് പൊതുവിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പു വരുത്തുന്നതിനാവശ്യമായ സഹകരണക്കരാര്‍ ഒപ്പുവെച്ചതാണ് ഏറ്റവും ശ്രദ്ധേയമായത്. സൗദിയിലെത്തുന്ന തൊഴിലാളികള്‍ വാഗ്ദാനലംഘനങ്ങള്‍ക്കും തൊഴില്‍ പീഡനങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യം പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴിലാളികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ സൗദി നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. ഈ മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പുനല്‍കുന്നതാണ് ധാരണപത്രം.
ഇരു രാജ്യങ്ങളെയും ബാധിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറുന്നതിനുള്ളതാണ് രണ്ടാമത്തെ ധാരണപത്രം. സാങ്കേതിക സഹകരണം, കരകൗശല നിര്‍മാണമേഖലയെ പോഷിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി, നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി നിക്ഷേപ പ്രോത്സാഹന സഹകരണത്തിന് പ്രത്യേക രൂപരേഖ തയാറാക്കുക എന്നിവയാണ് മറ്റു ധാരണപത്രങ്ങള്‍.
സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം റിയാദ് കിങ് സൗദ് അതിഥി കൊട്ടാരത്തില്‍ ജോയന്റ് സെക്രട്ടറി അമര്‍ സിന്‍ഹ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വാണിജ്യ, വ്യാപാര, രാഷ്ട്രീയ കൊടുക്കല്‍വാങ്ങലുകള്‍ ശക്തിപ്പെടുത്താനാവശ്യമായ ചര്‍ച്ചകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനാവശ്യമായ സഹകരണം ശക്തിപ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായി. മേഖലയെ അസ്ഥിരപ്പെടുത്തുന്ന തീവ്രവാദ, ഭീകരവാദ പ്രവണതകളെ തുടച്ചുനീക്കാന്‍ യോജിച്ച നടപടികളുണ്ടാവേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഭീകരതക്ക് ഒരു മതവുമായും ബന്ധമില്ല. എല്ലാവരെയും ബാധിക്കുന്ന വിപത്താണിത്.

മോഡിയുടെ ബഹുമാനാര്‍ഥം യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവ് ഉച്ചവിരുന്നും ഒരുക്കിയിരുന്നു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. സൗദി അറേബ്യയുടെ പരമോന്നത സിവില്‍ ബഹുമതിയായ കിങ് അബ്ദുല്‍ അസീസ് മെഡല്‍ കൈമാറിയാണ് സല്‍മാന്‍ രാജാവ് മോദിയെ യാത്രയാക്കിയത്. രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകീട്ട് 6.30 ഓടെയാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (53 minutes ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (56 minutes ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (1 hour ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

CHINA പുത്തൻ കണ്ടുപിടിത്തം  (1 hour ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (1 hour ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (1 hour ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (2 hours ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (2 hours ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (2 hours ago)

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (3 hours ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (3 hours ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (4 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (5 hours ago)

Malayali Vartha Recommends