സൗദിയില്‍ സ്ഥിര താമസത്തിന് വിദേശികള്‍ക്ക് അനുമതി ലഭിക്കാന്‍ സാധ്യത
വിദേശികള്‍ക്ക് രാജ്യത്ത് സ്ഥിരമായി താമസിക്കുവാന്‍ അനുവദിക്കുന്ന സംവിധാനം നടപ്പാക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. യൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും പ്രചാരത്തിലുള്ള ഗ്രീന്‍കാര്‍ഡ് മാതൃകയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന.
ഈ പദ്ധതി നടപ്പിലായാല്‍ വര്‍ഷം പതിനായിരം കോടി ഡോളര്‍ നേടാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ ഒരു കോടി വിദേശികളാണ് രാജ്യത്തുള്ളത്. ഗ്രീന്‍ കാര്‍ഡ് പദ്ധതിക്ക് പുറമെ വിദേശ തൊഴിലാളികളെ കൂടുതല്‍ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha