വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..

മുഖ്യമന്ത്രി വി ഡി സതീശൻ പൊന്നാനിയിൽ മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.പോസ്റ്റ്..'റോമാനഗരം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ട്. ഇവിടെ കോഴിക്കാൽ കടിക്കുന്നു. ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'- എന്നാണ് എംഎം മണി ഫേസ്ബുക്കിൽ കുറിച്ചത്.
പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോൾ അവർക്ക് മുകളിലേക്ക് ഡാം തുറന്നുവിട്ട ഒരാൾ ഉണ്ടായിരുന്നു', ' ഒരു മഴ പെയ്താൽ ഒരാഴ്ച പട്ടിണി കിടക്കുന്ന ക്യാപ്റ്റനെ മിസ്സ് ചെയ്യുന്നു' - ഇങ്ങനെ പോകുന്നു കമന്റുകൾ.മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിപക്ഷം ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയത്. ഫൈസൽ ബഫാഖിയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് താഴെയായിരുന്നു കടുത്ത വിമർശനങ്ങൾ.
https://www.facebook.com/Malayalivartha

























