സൗദിയില്‍ വന്‍ അഗ്നിബാധ....3 മലയാളി ഉള്‍പ്പെടെ 12 പേര് മരിച്ചു; 11 പേര്‍ക്ക് പരുക്ക് ഇതില്‍ ആറു പേരുടെ നില ഗുരുതരം
സൗദി അറേബ്യയിലെ പെട്രോള്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 3 മലയാളി ഉള്‍പ്പെടെ 12 പേര് മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. തൊടുപുഴ സ്വദേശി ബെന്നിയാണ് മരിച്ച മലയാളിയെന്നാണ് റിപ്പോര്‍ട്ട്. ജുബൈല്‍ യുണൈറ്റഡ് പെട്രോ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടം. അതേസമയം, മരിച്ചവരില്‍ ഏഴ് ഇന്ത്യക്കാരുള്ളതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഫാക്ടറിയുടെ അറ്റകുറ്റപണികള്‍ കരാറെടുത്ത് ചെയ്തുവന്ന തൊഴിലാളികളാണ് മരിച്ചത്. ഇവരില്‍ അധികവും ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നും ഉള്ളവരാണ്.
ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അഗ്നിബാധ. പരുക്കേറ്റവര്‍ ജുബൈലിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഫാക്ടറിയിലെ സ്റ്റിമുലേറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ തീ പടരുകയായിരുന്നു. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും കനത്ത പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നു.
സംഭവ സമയത്ത് 23 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട തൊഴിലാളികളുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha