വീട്ടുജോലിയുടെ മറവില്‍ ക്രൂരത 16 ഏഷ്യന്‍ സ്ത്രീകളെ ലൈംഗിക തൊഴിലിന് ഉപയോഗിച്ച കാട്ടറബി പിടിയില്‍
പ്രവാസികളെ ഞെട്ടിച്ചു കൊണ്ടൊരു മറ്റൊരു വാര്‍ത്ത. വീട്ടു ജോലിക്കു കൊണ്ടുവന്ന ഏഷ്യന്‍ സ്ത്രീ തൊഴിലാളികളെ ലൈംഗിക തൊഴിലിന് ഉപയോഗിച്ച സൗദി പൗരന് പോലീസ് പിടിയിലായി. 16 സ്ത്രീകളെ ഇയാള്‍ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക വ്യാപാരം നടത്തുകയായിരുന്നു. എല്ലാവരും ഏഷ്യന്‍ വംശജരാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിവായിട്ടില്ല.
വീട്ടു ജോലിക്കെന്ന രീതിയില്‍ ഇവരെ രാജ്യത്തെത്തിക്കുകയായിരുന്നു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കൈക്കലാക്കിയായിരുന്നു ഇയാളുടെ ക്രൂരത. തുടര്‍ന്നാണ് ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചത്.
പ്രദേശവാസികള്‍ നല്കിയ വിവരത്തെ തുടര്‍ന്നെത്തിയ പോലീസ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്.
ഇവിടുന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളെ പൊലീസ് പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha