ദുബായില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
തൃശൂര്‍ സ്വദേശിയും പത്തുവയസുകാരനായ മകനും ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു. മുഹൈസിന വ്യവസായ മേഖലയിലായില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. തൃശൂര്‍ കേച്ചേരി ചിറനല്ലൂര്‍ ചൂണ്ടലില്‍ സണ്ണി (45)യും മൂത്തമകനുമാണ് മരിച്ചത്. സണ്ണിയുടെ ഭാര്യയെയും ഇളയ മകനെയും പരിക്കുകളോടെ ദുബായി റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സണ്ണിയും കുടുംബവും സഞ്ചരിച്ച കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന സണ്ണിയോടൊപ്പം അവധിക്കാലം ചെലവിടാന്‍ എത്തിയതായിരുന്നു ഭാര്യയും മക്കളും. ഈ മാസം 28ന് നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുകയായിരുന്നു ഇവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha