ഭാര്യമാര്‍ അനുസരണക്കേട് കാട്ടിയാല്‍ മൃദുവായി തല്ലണം
ഭാര്യമാര്‍ അനുസരണക്കേട് കാട്ടിയാല്‍ ഭര്ത്താക്കന്മാര്ക്ക് അവരെ മൃദുവായി തല്ലാമെന്ന് കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി നിര്‍ദേശം. പുതിയ വനിതാ സംരക്ഷണ ബില്ലിലാണ് കൗണ്‍സില്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ശിരോവസ്ത്രം നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെ ബില്ലില്‍ ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപരിചിതരുമായി സഹകരിക്കുക, ഉച്ചത്തില്‍ സംസാരിക്കുക, സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കുക, ഭര്‍ത്താവിന്റെ അനുവാദം ഇല്ലാത്ത ആളുകള്‍ക്ക് പിന്തുണ നല്‍കുക എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സഹവിദ്യാഭ്യാസം, സൈനിക സേവനം, വനിതാ നഴ്സുമാര്‍ പുരുഷന്മാരെ പരിചരിക്കല്‍, മോഡലിങ് എന്നിവയും സ്ത്രീകള്‍ക്ക് പാടില്ലെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മാതാപിതാക്കളുടെ അനുവാദമില്ലാതെ വനിതകള്‍ക്ക് രാഷ്ട്രീയ പ്രവേശനമാകാമെന്നും ബില്ലില്‍ പറയുന്നു.
ഗര്‍ഭധാരണത്തിന് 120 ദിവസങ്ങള്‍ക്കുശേഷം ഗര്‍ഭഛിദ്രം നടത്തിയാല്‍ അത് കൊലപാതകമായി കണക്കാക്കുമെന്നും ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha