Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യം ചെയ്താല്‍ 20 ലക്ഷം ദിര്‍ഹം പിഴയും തടവും

23 JULY 2016 11:48 AM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യത്തിന് 20 ലക്ഷം ദിര്‍ഹം വരെ പിഴയും താല്‍ക്കാലിക തടവും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. കുറ്റകൃത്യം നടത്താനും കുറ്റകൃത്യം കണ്ടെത്തുന്നത് തടയാനും വ്യാജമോ മറ്റൊരാളുടേതോ ആയ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക് പ്രോട്ടോകോള്‍ വിലാസം ഉപയോഗിച്ചാല്‍ അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയോ താല്‍ക്കാലിക തടവോ ഇത് രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. 
ഇതു സംബന്ധിച്ച ഫെഡറല്‍ നിയമം 12/2016 സംബന്ധിച്ച് ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. വിഞ്ജാപനം പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് മുതല്‍ നിയമം പ്രാബല്യത്തിലാവും.
വിദേശ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന് ആവശ്യമായ നിയമഭേദഗതിയും ദേശീയ മാധ്യമ സമിതിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നിയമവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 
യു.എ.ഇയിലെ മാധ്യമകാര്യങ്ങളില്‍ മേല്‍നോട്ടം നടത്താനും ആവശ്യമായ ചുമതലകള്‍ വഹിക്കാനുമുള്ള സര്‍ക്കാര്‍ സ്ഥാപനമാണ് ദേശീയ മാധ്യമ സമിതിയെന്ന് നിയമത്തില്‍ പറയുന്നു. ലക്ഷ്യം പൂര്‍ത്തീകരിക്കാനാവശ്യമായ സ്വതന്ത്ര ബജറ്റും നിയമശേഷിയുമുള്ള കോര്‍പറേറ്റ് സ്വഭാവമായിരിക്കും സമിതിക്ക് ഉണ്ടാവുക. മന്ത്രിസഭയുമായി ബന്ധമുള്ള ഈ സര്‍ക്കാര്‍ സമിതിക്ക് യു.എ.ഇക്ക് പുറത്തും അകത്തും ശാഖകളും ഓഫീസുകളും തുടങ്ങാവുന്നതാണ്. 
മാധ്യമ മേഖലയുടെ വികസനത്തിന് ആവശ്യമായ നയങ്ങളും പദ്ധതികളും രൂപവത്കരിക്കുക, രാജ്യത്തെ മറ്റു വകുപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ബില്ലുകളും ചട്ടങ്ങളും സമര്‍പ്പിക്കുക, മാധ്യമ സ്ഥാപനങ്ങള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍, ജീവനക്കാര്‍ എന്നിവക്കും ലൈസന്‍സും അക്രഡിറ്റേഷനും അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിയമങ്ങളും ശിപാര്‍ശ ചെയ്യുക, മാധ്യമ ഫ്രീ സോണുകളുമായുള്ള ബന്ധം വിപുലീകരിക്കുന്നതിനാവശ്യമായ ഏകോപന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, മാധ്യമയോഗങ്ങളിലും പരിപാടികളിലും യു.എ.ഇയെ പ്രതിനിധീകരിക്കുക തുടങ്ങിയവയാണ് ദേശീയ മാധ്യമ സമിതിയുടെ ചുമതലകള്‍. 

സമിതിയുടെ പ്രവര്‍ത്തനത്തിന് മന്ത്രിസഭയുടെ തീരുമാന പ്രകാരം ഡയറക്ടര്‍ ബോര്‍ഡ് രൂപവത്കരിക്കും. ഈ ഡയറക്ടര്‍ ബോര്‍ഡിലായിരിക്കും സമിതിയുടെ പരമാധികാരം നിക്ഷിപ്തമായിരിക്കുക. സമിതിയുടെ പൊതു നയങ്ങള്‍, പദ്ധതികളില്‍ ആവശ്യമായ ഭേദഗതികള്‍, പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും. സമിതിയുടെ ചെയര്‍മാനെ നിശ്ചയിക്കുന്നതും ഡയറക്ടര്‍ ബോര്‍ഡായിരിക്കും. ദേശീയ മാധ്യമ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ചുമതല ചെയര്‍മാനായിരിക്കും. ചെയര്‍മാന്റെ നിര്‍ദേശം അടിസ്ഥാനമാക്കി സമിതക്ക് ഡയറക്ടര്‍ ജനറലിനെ നിയമിക്കും. 
രാജ്യത്തെ മാധ്യമങ്ങള്‍ ദേശീയ മാധ്യമ സമിതി പുറപ്പെടുവിക്കുന്ന നിയമങ്ങളും ചട്ടങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ഫെഡറല്‍ നിയമത്തില്‍ പറയുന്നു. സമിതി ആവശ്യപ്പെടുന്ന വിവരങ്ങളും സ്ഥിതിവിവര കണക്കുകളും മാധ്യമങ്ങള്‍ സമര്‍പ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (10 minutes ago)

വിറളി പൂണ്ട് യൂ എസ്  (18 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (26 minutes ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (36 minutes ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (1 hour ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (1 hour ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (1 hour ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (2 hours ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (2 hours ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (3 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (3 hours ago)

Malayali Vartha Recommends