Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഹ്‌റൈനിലെ അധാരി വാട്ടര്‍ പാര്‍ക്ക് വീണ്ടും തുറക്കുന്നു

28 JULY 2016 01:32 PM IST
മലയാളി വാര്‍ത്ത

നവീകരണത്തിനായി അടച്ചിട്ട ബഹ്‌റൈനിലെ ചരിത്രപ്രധാനമുള്ള അധാരി വാട്ടര്‍ പാര്‍ക്ക് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതായി അധികൃതര്‍ അറിയിച്ചു. അടുത്ത മാസം ആദ്യം മുതലാണ് പാര്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ ദിവസവും രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകീട്ട് 3 മണി മുതല്‍ 6 മണി വരെയും പൊതുജനങ്ങള്‍ക്കായി പാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ഐന്‍ അധാരി എന്ന ശുദ്ധജല അരുവിക്കടുത്താണ് ഈ വാട്ടര്‍പാര്‍ക്ക്.2003 ല്‍ റീമോഡല്‍ നടത്തിയതിനുശേഷം ഇതൊരു ടൂറിസ്റ്റു കേന്ദ്രമായി വളര്‍ന്നു. 165,000 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവിലാണ് പാര്‍ക്കുള്ളത്
യുവാക്കള്‍ക്കിടയില്‍ ജല കായികത്തെ പരിപോഷിപ്പിക്കാനും മറ്റുമായാണ് രാജ്യത്തെ പ്രമുഖ വാട്ടര്‍ പാര്‍ക്കായ അധാരി പാര്‍ക്ക് വളരെ പെട്ടെന്ന് തുറക്കുന്നത്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നതോടെ നിത്യേന ഏകദേശം 400ഓളം പേര്‍ ഇവിടെയെത്തുമെന്നാണ് കരുതുന്നത്.


മൂന്ന് ഭക്ഷണശാലകള്‍, പ്രാര്‍ത്ഥനാമുറികള്‍, വസ്ത്രം മാറുന്നതിനുള്ള മുറികള്‍, 200ഓളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു വൈദ്യശാസ്ത്ര വിദഗ്ധന്റെ സേവനവും ഇവിടെ ഏര്‍പ്പാടാക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പഴയ പമ്പുകളും ലൈറ്റുകളും മാറ്റി സ്ഥാപിക്കുകയും, വെള്ളം ശുദ്ധീകരിക്കുകയും, നീന്തല്‍ക്കുളത്തിലെ തകരാറുകള്‍ ശരിയാക്കുകയും അടക്കമുള്ള അറ്റകുറ്റപ്പണികള്‍ ഇവിടെ നടന്നുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (7 minutes ago)

വിറളി പൂണ്ട് യൂ എസ്  (15 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (23 minutes ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (33 minutes ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (1 hour ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (1 hour ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (1 hour ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (2 hours ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (2 hours ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (3 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (3 hours ago)

Malayali Vartha Recommends