Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

ഒമാനില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിയമത്തില്‍ ഇളവ്

29 JULY 2016 09:29 AM IST
മലയാളി വാര്‍ത്ത

സുല്‍ത്താനേറ്റില്‍ എണ്ണവിലയിടിവിനെ തുടര്‍ന്ന് തളര്‍ന്ന സമ്പദ്ഘടനക്ക് ഊര്‍ജം പകരാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസാ നിയമത്തില്‍ ഇളവ് വരുത്തി. ഒന്നാം ലിസ്റ്റില്‍പെടുന്ന 38 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ ഇളവ് ബാധകമാവുക. ഇവര്‍ക്ക് മൂന്നാഴ്ച നീളുന്ന വിസയാണ് നല്‍കിയിരുന്നത്. പുതിയ നിയമപ്രകാരം ഇവര്‍ക്ക് മൂന്നുമാസം വരെ സുല്‍ത്താനേറ്റില്‍ തങ്ങാം. ജൂലൈ 20 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതായി റോയല്‍ ഒമാന്‍ പൊലീസ് വക്താവ് അറിയിച്ചു. 
ബ്രിട്ടന് പുറമെ മധ്യ യൂറോപ്പിലെ ഏതാണ്ടെല്ലാ രാഷ്ട്രങ്ങളും അയര്‍ലന്‍ഡ് അടക്കം കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, തെക്കന്‍ അമേരിക്കയിലെ അര്‍ജന്റീനയും ബ്രസീലുമടക്കം പത്ത് രാഷ്ട്രങ്ങള്‍, ആസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ തുടങ്ങിയവയാണ് 38 രാഷ്ട്രങ്ങളുടെ പട്ടികയില്‍ വരുന്നത്. അമ്പത് റിയാലാണ് ഇതിനായുള്ള ഫീസ്.

 
ഇന്ത്യ, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നീണ്ട വിസക്ക് അപേക്ഷിക്കാമെങ്കിലും അവര്‍ക്ക് ഒമാനില്‍ സ്‌പോണ്‍സര്‍ ഉണ്ടായിരിക്കണം. നിയമത്തിലെ ഭേദഗതി നിക്ഷേപകര്‍ക്കൊപ്പം വിനോദസഞ്ചാരികളെയും രാജ്യത്തേക്ക് കൂടുതലായി ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിക്ഷേപകര്‍ക്ക് രാജ്യത്തെ സാഹചര്യത്തെ കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. ഇതുവഴി നിക്ഷേപത്തിനുള്ള സാധ്യത വര്‍ധിക്കും. സഞ്ചാരികള്‍ കൂടുതല്‍ പണം ചെലവിടുന്നതുവഴി സമ്പദ്ഘടനക്ക് ഉണര്‍വേകുകയുമാണ് നിയമ ഭേദഗതിയുടെ ലക്ഷ്യം. കഴിഞ്ഞവര്‍ഷം ഒമാനിലെത്തിയ സഞ്ചാരികളില്‍നിന്ന് വരുമാനമായി ലഭിച്ചത് 250.9 ദശലക്ഷം റിയാലാണ്. 2005ല്‍ വിനോദസഞ്ചാര മേഖലയില്‍നിന്ന് ലഭിച്ച വരുമാനത്തിന്റെ ഇരട്ടിയാണിത്. വിനോദ സഞ്ചാരമേഖലയില്‍ പുതിയ പദ്ധതികള്‍ യാഥാര്‍ഥ്യമാവുകയും ഒപ്പം നിയമങ്ങളില്‍ ഇളവുവരുകയും ചെയ്യുന്നതോടെ സഞ്ചാരികളുടെ ഒഴുക്കുതന്നെ ഒമാനിലേക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ

.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഒമാനിലെത്തുന്ന സന്ദര്‍ശകരില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണ് വിനോദയാത്രക്ക് എത്തുന്നതെന്നാണ്. മറ്റുള്ളവര്‍ ബിസിനസ് ആവശ്യവുമായാണ് എത്തുന്നത്. നേരത്തേയുണ്ടായിരുന്ന സംവിധാനത്തില്‍ പലര്‍ക്കും പിഴ അടക്കേണ്ട സാഹചര്യമുണ്ടായിരുന്നു. സര്‍ക്കാര്‍ നീക്കം സമ്പദ്ഘടനക്ക് ഉണര്‍വ് പകരുമെന്ന് ബിസിനസ് രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഇന്ത്യയടക്കം അയല്‍പക്ക രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (15 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (25 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (38 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends