ഇനി ടെക്നിക്കല്‍ ജോലിക്കായി സൗദിയില്‍ എത്തുന്നവര്‍ക്ക് എഴുത്തു പരീക്ഷ
സൗദിയില്‍ ടെക്നീഷ്യന്മാരുടെ യോഗ്യത പരിശോധിക്കാന്‍ ടെക്നിക്കല്‍ കൗണ്‍സില്‍ വരുന്നു. ഇതോടെ ടെക്നിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന യോഗ്യതയ്ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചു മാത്രമായിരിക്കും സൗദി ടെക്നീഷ്യന്മാരെ തിരഞ്ഞെടുക്കുക.
എന്‍ജീനിയറിംഗ് കൗണ്‍സിലിന്റെ മാതൃകയിലായിരിക്കും ടെക്നിക്കല്‍ കൗണ്‍സിലും രൂപികരിക്കുക. ടെക്നിക്കല്‍ ജോലികള്‍ക്കായി എത്തുന്ന വിദേശികളും സ്വദേശികളും യോഗ്യരാണോ എന്നു കണ്ടെത്തുന്നതിനു പ്രത്യേക എഴുത്തു പരീക്ഷയ്ക്കും വിധയരാകേണ്ടിവരും. ഒപ്പം യോഗ്യതക്കനുസരിച്ചായിരിക്കും ശമ്പളം. തൊഴില്‍ വിപണി നിയമപരവും നിലവാരമുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണു കൗണ്‍സില്‍ രൂപവല്‍ക്കരിക്കുന്നത്.
https://www.facebook.com/Malayalivartha