ഷാര്‍ജയില്‍ ഇന്നുമുതല്‍ പുതുക്കിയ വാടക കരാര്‍
എമിറേറ്റില്‍ വാര്‍ഷിക വാടകക്കരാര്‍ പുതുക്കാന്‍ മുനിസിപ്പാലിറ്റി വര്‍ധിപ്പിച്ച നിരക്ക് ഇന്നു മുതല്‍ നിലവില്‍വന്നു.ഓഗസ്റ്റിനു മുന്‍പ് കെട്ടിട വാര്‍ഷിക വാടകക്കരാര്‍ പുതുക്കേണ്ടിയിരുന്നവര്ക്കു പഴയനിരക്കില്‍ സാക്ഷ്യപ്പെടുത്താവുന്നതാണ്.ഇതിനുശേഷം കരാറില്‍ ഒപ്പിട്ടവര്‍ ഇന്നു മുതല്‍ നിലവില്‍വരുന്ന ഇരട്ടിനിരക്ക് നല്‍കേണ്ടി വരും. ഫ്ലാറ്റുകളുടേതടക്കം താമസത്തിനുള്ള മുറികളുടെ വാര്‍ഷിക വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫീസ് രണ്ടു ശതമാനത്തില്‍ നിന്ന് നാല് ശതമാനമായും വ്യാവസായികാവശ്യത്തിനുള്ള കരാര്‍ സാക്ഷ്യപ്പെടുത്താനുള്ള നിരക്ക് അഞ്ചു ശതമാനമായുമാണ് വര്‍ധിച്ചത്.വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തല്‍ പ്രമാണങ്ങള്‍ക്ക് 50 ല്‍ നിന്ന് 100 ദിര്‍ഹമായും വര്‍ധിച്ചു.സെപ്റ്റംബര്‍ ഒന്നുമുതല്‍ ഷാര്‍ജയിലെ വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തല്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്. ഇതു റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍തന്നെയാണ് ചെയ്യേണ്ടത്. വാടകക്കാര്‍ അധിക നിരക്ക് നല്‍കേണ്ടതില്ല
https://www.facebook.com/Malayalivartha