Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ദുബായിലെ മിന സ്‌റ്റോറേജ് വെയര്‍ഹൗസില്‍ അഗ്‌നിബാധ; വന്‍ നാശനഷ്ടം

13 AUGUST 2016 12:25 PM IST
മലയാളി വാര്‍ത്ത

ദുബായിലെ മിന ഫ്രീ പോര്‍ട്ടിനു സമീപത്തെ സ്‌റ്റോറേജ് വെയര്‍ഹൗസില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ അഗ്‌നിബാധയില്‍ വന്‍ നാശനഷ്ടം. ആളപായമില്ല. രാവിലെ 11.15ന് ആണ് അഗ്‌നിബാധ സംബന്ധിച്ച വിവരം അബുദാബി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. മിനാ സായിദ് പോര്‍ട്, മുസഫ, മെട്രോപ്പൊലിറ്റന്‍, അല്‍ വത്ഭ, അല്‍ ബത്തീന്‍, അല്‍ ഫലാഹ് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഒന്നരയോടെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
സമീപത്തെ സംഭരണകേന്ദ്രങ്ങളിലേക്കു തീ വ്യാപിക്കാതിരിക്കാനുള്ള സുരക്ഷിത ക്രമീകരണങ്ങള്‍ ആദ്യംതന്നെ ഒരുക്കിയതായി അബുദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അല്‍ അന്‍സാരി അറിയിച്ചു. അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ സഹകരണത്തോടെ ത്വരിതഗതിയില്‍ വെയര്‍ഹൗസിലേക്കുള്ള എല്ലാ വൈദ്യുതിബന്ധങ്ങളും വിച്ഛേദിച്ചശേഷമായിരുന്നു വെള്ളം പമ്പുചെയ്തു തീയണച്ചുതുടങ്ങിയത്. മണിക്കൂറുകളോളം വെയര്‍ഹൗസില്‍നിന്നു പുക ഉയര്‍ന്നു. ഹെലികോപ്റ്ററില്‍ അബുദാബി പൊലീസ് അഗ്‌നി പ്രതിരോധ പ്രവര്‍ത്തനം നിയന്ത്രിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
മിനാ മാളിനു പിറകിലെ വെയര്‍ഹൗസ് ജംക്ഷന്‍ 17നും 12നും ഇടയിലുള്ള റോഡ് താല്‍ക്കാലികമായി അടച്ചിട്ടാണ് അഗ്‌നി പ്രതിരോധ പ്രവര്‍ത്തനം സുഗമമാക്കിയത്. റാണി റിഫ്രഷ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ വാഹനം ട്രക്കില്‍ വടംകെട്ടി അഗ്‌നിബാധയുള്ള ഭാഗത്തുനിന്നു പൊലീസ് സുരക്ഷിതസ്ഥാനത്തേക്കു നീക്കം ചെയ്തു. ഇന്നലെ എല്ലാ വെയര്‍ഹൗസ് കേന്ദ്രങ്ങള്‍ക്കും അവധിയായതിനാല്‍ തൊട്ടടുത്ത സ്‌റ്റോറേജ് കേന്ദ്രങ്ങളിലെ വാഹനങ്ങളും മറ്റും ബന്ധപ്പെട്ടവരെ വിളിച്ചു നീക്കംചെയ്യാനും മുന്‍കരുതല്‍ നടപടികള്‍ എടുക്കാനും പൊലീസ് ഉദ്യോഗസ്ഥന്മാര്‍ നന്നേ പണിപ്പെട്ടു. തീപിടിത്തം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.
വേനല്‍ച്ചൂടില്‍ വൈദ്യുതി ലൈനുകളിലെ ഓവര്‍ലോഡും ഷോര്‍ട് സര്‍ക്യൂട്ടും തീപിടിത്തത്തിനു കാരണമാവുന്നു. പുറത്തുപോകുമ്പോള്‍ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്യുകയും വൈദ്യുതിലൈനുകള്‍ വിച്ഛേദിക്കുകയും ചെയ്യുന്നതാണു സുരക്ഷിതം. വീടുകളിലും ഓഫിസിലും സേ്റ്റാറേജ് കേന്ദ്രങ്ങളിലുമെല്ലാം എല്ലാവരും സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതില്‍ പ്രത്യേക ജാഗ്രത പാലിക്കണം. അടുക്കളയിലെ പാചകത്തിനിടയില്‍ കൂടുതല്‍ ശ്രദ്ധവേണം. വൈദ്യുതി, ഗ്യാസ് എന്നിവയുടെ ഉപയോഗത്തില്‍ അശ്രദ്ധയും അലംഭാവവും ഒഴിവാക്കിയാല്‍ അപകടം ഒരുപരിധിവരെ തടയാനാവുമെന്നു പൊലീസും സിവില്‍ ഡിഫന്‍സും ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (22 minutes ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (51 minutes ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (1 hour ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (1 hour ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (3 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (3 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (3 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (3 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (3 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (4 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (12 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (12 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (12 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (12 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (12 hours ago)

Malayali Vartha Recommends