Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

 മലയാളി സ്ത്രീ ഷാര്‍ജയില്‍ ജോലി തട്ടിപ്പിന് ഇരയായതായി പരാതി

23 AUGUST 2016 10:58 AM IST
മലയാളി വാര്‍ത്ത

തയ്യല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച വീട്ടമ്മയെ മലയാളി സ്ത്രീ നടത്തുന്ന ഏജന്‍സിയ്ക്ക് ഒരുലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി. തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം അറയ്ക്കപ്പറമ്പില്‍ വിജയലക്ഷ്മി (ജയ)യുടെ ഭര്‍ത്താവ് പുരുഷോത്തമനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അയല്‍വാസി കൂടിയായ കോമത്തുവെളി ഷീലാദേവിയാണ് വിജയലക്ഷ്മിയെ ഷാര്‍ജയില്‍ എത്തിച്ചത്. വിദേശത്ത് കൊണ്ടുപോകുന്നതിന് 36000 രൂപ ചെലവരുമെന്നും ഇതില്ലെന്ന് പറഞ്ഞപ്പോള്‍ വിജയലക്ഷ്മിയുടെ സ്‌കൂട്ടര്‍ കൈവശപ്പെടുത്തി പണം ഈടാക്കുകയായിരുന്നെന്നുവെന്നുമാണ് പരാതി. വാഗ്ദാനം ചെയ്ത ജോലി 30 ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ല. ഇതിനിടെ മാനസികമായി പീഡിപ്പിക്കുകയും മറ്റൊരു ഏജന്‍സിയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് കൈമാറുകയുമായിരുന്നു. പിന്നീട് നാട്ടിലേയ്ക്ക് തിരികെയെത്തിക്കുന്നതിന് 2,75,000 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ വന്നതിനെ തുടര്‍ന്ന് വിജയലക്ഷ്മി ബന്ധുക്കളെ വിവരമറിയിച്ചു. ഭര്‍ത്താവ് പുരുഷോത്തമന്‍ ജില്ലാ കലക്ടര്‍, എസ്.പി, ഡിവൈ.എസ്.പി, മാരാരിക്കുളം സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടിയുമുണ്ടായില്ല. ഏജന്‍സി പ്രതിനിധികളായ ഷീലാദേവിയെയും അബ്ദുള്‍ സലാമിനേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍പോലും തയാറാകാതെ വന്നതോടെ സ്ഥലം എം.എല്‍.എയും ഭക്ഷ്യമന്ത്രിയുമായ പി. തിലോത്തമനെയും മാധ്യമ പ്രവര്‍ത്തകരെയും ബന്ധപ്പെടുകയായിരുന്നു.ഇവര്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. ഷാര്‍ജയില്‍ ബന്ധുക്കളുണ്ടായിരുന്നതുകൊണ്ടാണ് പണം സംഘടിപ്പിച്ച് നാട്ടില്‍ തിരികെയെത്താനായത്. ഏറെ പീഡനങ്ങള്‍ക്ക്‌ശേഷം 59ാം ദിവസം സ്വന്തം ചെലവില്‍ മടങ്ങിപ്പോരുകയായിരുന്നെന്ന് വിജയലക്ഷ്മി പറഞ്ഞു.ഇതിനിടയില്‍ ഷാര്‍ജയില്‍ കഴിയുന്നതിനുള്ള ചെലവിനായി ആറുഗ്രാം തൂക്കം വരുന്ന വള വിറ്റ് 14,000 രൂപ ഷീലാദേവിയെ ഏല്‍പ്പിച്ചു.വിജയലക്ഷ്മിയെ കൂടാതെ ഈ സംഘത്തിന്റെ വലയില്‍ നിരവധി സ്ത്രീകള്‍ കബിളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തിരികെ നാട്ടിലെത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ഇവര്‍ അവിടെ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാകുകയാണെന്നും വിജയലക്ഷ്മി പറഞ്ഞു. ഓട്ടോ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. നഷ്ടപ്പെട്ട സ്‌കൂട്ടര്‍, സ്വര്‍ണം, രണ്ടുമാസത്തെ വേതന നഷ്ടം എന്നിവ ലഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യവകാശ കമ്മിഷനടക്കം പരാതി നല്‍കുമെന്നും വിജയലക്ഷ്മി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (18 minutes ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (31 minutes ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (48 minutes ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (1 hour ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (9 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (9 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (9 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (9 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (12 hours ago)

Malayali Vartha Recommends