എത്തിഹാദില്‍ ലോകം ചുറ്റാം : ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്
എത്തിഹാദ് എയര്‍ലൈന്‍സ് വാര്‍ഷിക സെയില്‍സ് ക്യാമ്പയിന്റെ ഭാഗമായി ബിസിനസ്, ഇക്കോണമി കഌസ്സുകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കുറവ് പ്രഖ്യാപിച്ചു. 2017 ജൂലൈ വരെ ഈ ആനുകൂല്യത്തോടെ ലോകത്തെവിടേയും സഞ്ചരിക്കാം.
ആഗസ്ത് 29നും സെപ്തംബര്‍ നാലിനും ഉള്ളില്‍ എത്തിഹാദ്. കോം വഴിയോ ലോക്കല്‍ ട്രാവല്‍ ഏജന്റ് വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഏഴ് ദിവസത്തേക്കായിരിക്കും ഓഫര്‍ ലഭിക്കുക. യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ പ്രസിദ്ധമായ 400 സ്ഥലങ്ങളിലേക്കാണ് എത്തിഹാദ് യാത്ര വാഗ്ദാനം നല്‍കുന്നത്.
എത്തിഹാദ് എയര്‍ലൈന്‍സിന് പുറമേ എയര്‍ബെര്‍ലിന്‍, അലിറ്റാലിയ, എയര്‍ സെര്‍ബിയ, എയര്‍ സെയ്ച്ചെല്സ്, എത്തിഹാദ് റീജിയണല്‍, ജെറ്റ് എയര്‍വേയ്സ്, നിക്കി എന്നീ എയര്‍ലൈന്‍സുകളുമായി ചേര്‍ന്നാണ് പദ്ധതി. ആറ് ഭൂഖണ്ഡങ്ങളിലെ സുപ്രധാന നഗരങ്ങള്‍ ഉള്‍പ്പെടുന്ന വിധത്തില്‍ അതാതു രാജ്യത്തെ എയര്‍ലൈനുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ശൃംഖലയുടെ കൂടി പിന്തുണയോടെ ആയിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുക.
https://www.facebook.com/Malayalivartha