യു.എ.ഇ ദേശീയ ദിനാഘോഷം
യു.എ.ഇയുടെ നാല്‍പ്പത്തിയഞ്ചാം ദേശീയ ദിനാഘോഷം ഡിസംബര്‍ രണ്ടിന് വിപുലമായി ആഘോഷിക്കുന്നു. അവികസിതമായിരുന്ന ഒരു നാടിനെ ദീര്‍ഘവീക്ഷണം കൊണ്ട് ലോക വികസിത രാജ്യങ്ങളുടെ നെറുകയില്‍ എത്തിക്കാന്‍ കഴിഞ്ഞ ചരിത്രമാണ് യു.എ.ഇയുടേത്. 1971 ഡിസംബര്‍ രണ്ടിനാണ് രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് അല്‍ നഹിയാന്റെ നേതൃത്വത്തില്‍ യു.എ.ഇ. പിറക്കുന്നത്. വിവിധ രാജാക്കന്മാരുടെ കീഴില്‍ ഭരണം കയ്യാളിയിരുന്ന അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്നാണ് ഒറ്റ രാഷ്ട്രമെന്ന ലക്ഷ്യത്തില്‍ നാടിനെ കെട്ടിപ്പടുത്തത്.പിന്നീട് രാജ്യം പുരോഗതിയുടെ പാതയിലായിരുന്നു. ലോകത്തു കാണാത്ത പല അത്ഭുത കാഴ്ചകളും ഇന്ന് ദുബൈയില്‍ പ്രകടമാണ്. ഓരോ വര്‍ഷവും ടൂറിസ്റ്റുകളുടെ എണ്ണവും വര്‍ധിക്കുന്നു. മികച്ച റോഡുകളും പാലങ്ങളും അംബര ചുംബികളായ കെട്ടിടങ്ങളും അബൂദബിയുടെ മുഖഛായ തന്നെ മാറ്റിയെടുത്തു.
വരാനിരിക്കുന്നതും പുരോഗമിക്കുന്നതുമായ വന്‍ പദ്ധതികള്‍ ഇനിയും രാജ്യത്തു വികസനത്തിന്റെ കുതിച്ചുചാട്ടമാണ് സൂചിപ്പിക്കുന്നത്. ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളും വികസനത്തിന്റെ പുതിയ ദിശയിലാണ്.
അടുത്ത വെള്ളിയാഴ്ചയാണ് ദേശീയദിനം എങ്കിലും ആഴ്ചകള്‍ക്ക് മുമ്പെ വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ചതുര്വര്ണമണിഞ്ഞു തുടങ്ങി.വിവിധ മന്ത്രാലയങ്ങളിലൂം ഓഫീസുകളിലും സ്കൂളുകളിലും നടക്കുന്ന ആഘോഷങ്ങള്‍ക്ക് പുറമെ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഉദ്യാനങ്ങള്‍, കായലോരങ്ങള്‍, ബീച്ചുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍, വീഥികള്‍, പരമ്പരാഗത ഗ്രാമങ്ങള്‍, നൗകകള്‍, കടത്തോടങ്ങള്‍, വാഹനങ്ങള്‍, വിമാനങ്ങള്‍, മെട്രോ, മോണോ, ട്രാം, ട്രോളി എന്നിവയിലെല്ലാം ഇപ്പോള്‍ യു.എ.ഇയുടെ ഐക്യവര്ണ രാജികളാണ് അഴക് വിടര്‍ത്തുന്നത് .
https://www.facebook.com/Malayalivartha