Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കൈക്കൂലി നല്‍കിയ ഒരു കോടി സഹിതം ലുലു ഗ്രൂപ്പിന്റെ ഇന്തോനേഷ്യന്‍ നടത്തിപ്പുകാരനും മലയാളിയുമായ രാജേഷ് രാജ്മോഹന്‍ നായര്‍ അറസ്റ്റില്‍

29 NOVEMBER 2016 05:10 PM IST
മലയാളി വാര്‍ത്ത

പ്രമുഖ വ്യവസായി എംഎ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പിന് കീഴിലെ ഇന്ത്യോനേഷ്യന്‍ സ്ഥാപന ഡയറക്ടര്‍ രാജ്‌മോഹന്‍ നായര്‍ ജക്കാര്‍ത്തയില്‍ അറസ്റ്റില്‍. 40 കോടി രൂപയുടെ നികുതി എഴുതി തള്ളാന്‍ കൈക്കൂലി വാഗ്ദാനം ചെയ്യുകയും അത് നല്‍കിയതിനുമാണ് അറസ്റ്റിലായത്. ഇയാളോടൊപ്പം രാജ്യത്തെ നികുതി വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനും പോലീസ് പിടിയിലായി. മൂന്ന് കോടി രൂപയാണ് കൈക്കൂലിയായി വാഗ്ദാനം ചെയ്തത്. ഇതില്‍ ഒരു കോടി രൂപ കൈമാറുമ്പോഴാണ് ഇന്ത്യോനേഷ്യന്‍ അഴിമതി വിരുദ്ധ ഏജന്‍സി ഇരുവരേയും പിടികൂടിയത്.

ഈ വാര്‍ത്ത ഇന്ത്യയിലെത്താതിരിക്കാന്‍ ബദ്ധപ്പെട്ടവര്‍ ശ്രദ്ധിക്കുകയും ചെയ്തു എങ്കിലും ആഗോള തലത്തില്‍ അഴിമതിക്ക് പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍ പിടികൂടിയത് ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയായിരുന്നു.

ഇന്ത്യോനേഷ്യയിലെ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ പ്രിഹസര നുഗ്രഹ. ജക്കാര്‍ത്തയിലെ നുഗ്രഹയുടെ വീട്ടില്‍ നിന്നാണ് ഇരുവരേയും കൈക്കൂലി കൈമാറുന്നതിനിടെ പിടി കൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്. ഇരുവരേയും ഇരുപത് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നികുതി വകുപ്പിലെ ഉന്നതന്‍ പിടിയിലായതു കൊണ്ട് തന്നെ ഇന്ത്യോനേഷ്യയെ ഞെട്ടിച്ച അഴിമതിക്കേസ് കൂടിയായി ഇത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യോനേഷ്യന്‍ സ്ഥാപനമായ പിടിഇകെ പ്രിമ എക്‌സപോറിലെ പ്രധാനിയാണ് രാജേഷ് രാജ്‌മോഹന്‍ നായര്‍. യൂസഫലിയുടെ വിശ്വസ്തനും. അതുകൊണ്ട് തന്നെ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സൈറ്റ് പോലും അപ്രത്യക്ഷമാക്കിയുള്ള ഇടപെടല്‍ നടത്തിയിരുന്നു.

ലുലു ഗ്രൂപ്പിന് കീഴിലെ പ്രധാന സ്ഥാപനമായ പിടിഇകെ പ്രിമ എക്‌സ്‌പോര്‍ ഇന്ത്യോനേഷ്യ തുണിത്തരങ്ങളുടെ നിര്‍മ്മാണവും കയറ്റുമതിയും ഇറക്കുമതിയും ചെയ്യാനായി രൂപം നല്‍കിയതതാണ്. ഇന്ത്യോനേഷ്യന്‍ ഉല്‍പ്പനങ്ങള്‍ മാത്രമാണ് കമ്ബനി കൈകാര്യം ചെയ്തിരുന്നത്. ജക്കാര്‍ത്താ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് രാജ്യത്തുടനീളം ഓഫീസുകളും ഉണ്ടായിരുന്നു. ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സജീവമായതോടെ ലുലു ഗ്രൂപ്പ് ജക്കാര്‍ത്തയില്‍ ഷോപ്പിങ് മാളും തുടങ്ങി. അങ്ങനെ ശൃംഖല വിപുലമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വലിയ തിരിച്ചടി നല്‍കി രാജേഷ് രാജ്‌മോഹന്‍ നായരുടെ അറസ്റ്റ് എത്തുന്നത്. അമേരിക്കന്‍ ഡോളര്‍ 5.7 കോടിയായിരുന്നു നികുതിയായി ലുലുവിന്റെ സ്ഥാപനം ഇന്ത്യോനേഷ്യയില്‍ അടയ്ക്കാനുണ്ടായിരുന്നത്. ഇതില്‍ ഇളവ് ലഭിക്കാനായി 4,45,000 ഡോളറാണ് കൈക്കൂലിയായി വാഗ്ദാനം ചെയ്തത്. ഇതില്‍1 ,48,500ഡോളര്‍ കൈമാറുമ്‌ബോഴായിരുന്നു അറസ്റ്റ്.

ഈയിടെ ഡെലോയിറ്റ് പുറത്തിറക്കിയ പത്തൊന്‍പതാമത് ഗ്ലോബല്‍ പവര്‍ റീട്ടൈലിംഗില്‍ അതിവേഗം വളരുന്ന 25 കമ്ബനികളില്‍ ലുലുവും. 2014 സാമ്ബത്തിക വര്‍ഷത്തെ പുരോഗതി വിലയിരുത്തി തയ്യാറാക്കിയ 250 കമ്ബനികളുടെ പട്ടികയിലാണ് ആദ്യത്തെ ഇരുപത്തഞ്ചില്‍ ലുലു സ്ഥാനം പിടിച്ചത്. ഈ വര്‍ഷം ആദ്യമാണ് ഇത് പുറത്തുവന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (1 hour ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (1 hour ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (2 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (2 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (2 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (11 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (12 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (13 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (13 hours ago)

Malayali Vartha Recommends